Tuesday, November 1, 2011

നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്!





നിങ്ങൾ പരസ്പരം ചെളി വാരി എറിയൂ! നിങ്ങളുടെ അടിമകൾ ഞങ്ങളും കൂടാം! അങ്ങനെ തമ്മിൽ തമ്മിൽ കുറ്റങ്ങൾ വിളിച്ച് പറഞ്ഞ് വയറ്റിൽ വായു നിറയ്ക്കാം! പിന്നെ വായു പുറത്തോട്ട് വിടാം! എല്ലാ നാറ്റങ്ങളും ചേർന്ന് സങ്കലിച്ച് ലായനിപ്പിച്ച് കേരളത്തിന്റെ സുഗന്ധമാക്കി മാറ്റാം! കേരള പുരോഗതി അങ്ങനെ ചുരുളുകളായ് ഉയരങ്ങളിലേക്ക് ഉയരട്ടെ!

സദാചാരലംഘനങ്ങളുടെ ഏറ്റക്കുറച്ചിലുകൾ, അഴിമതിയുടെ അളവ് തോതുകൾ, നാടിന്റെ ഇലക്ഷൻ പ്രചാരണത്തിന്റെ മുഴക്കോലുകൾ! ചർച്ചകൾ, വോട്ട് ചോദിക്കൽ എല്ലാം ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തി! വളർച്ചയെ വികസനത്തെ അടിസ്ഥാനപ്പെടുത്താൻ അവയൊക്കെ തറക്കല്ലുകളിൽ അടിവസ്ത്രങ്ങൾ പോലുമില്ലാതെ പുല്ലു മുളച്ച് നിന്ന് പല്ലിളിക്കുന്നു.


നിങ്ങളുടെ പേരു കൊത്തിയ ശിലാഫലകങ്ങൾ കൊണ്ട് വന്ന് ഞങ്ങളുടെ നെഞ്ചിൽ കുഴിച്ചിട്ട് ഞങ്ങൾ തന്ന പണം എടുത്ത് നിങ്ങൾ വിദേശ നിക്ഷേപങ്ങൾ ഉണ്ടാക്കിയപ്പോൾ പ്രതികരണ ശേഷി നഷ്ടപ്പെട്ട് മണ്ണിലിഴയുന്ന ഞങ്ങൾക്ക് കണ്ണിനൊരു കുളിർമ്മ നൽകാൻ പൂപ്പൽ പിടിച്ച ശിലാഫലകങ്ങളിൽ നായകൾ കവച്ച് നിന്ന് മുള്ളുന്ന നിങ്ങളുടെ ബഹു. നാമങ്ങൾ മാത്രം! എന്റെ നാടിന്റെ നായകളേ നിങ്ങൾ ഞങ്ങളുടെ നിർവികാരതയുടെ പടക്കുതിരകൾ! നിങ്ങൾ മുള്ളികൊണ്ടേ ഇരിക്കുക! ഞങ്ങളുടെ തലയിലിരുന്ന് മുള്ളി ഞങ്ങളെ ഭരിക്കുന്നവരുടെ നാമധേയങ്ങളിൽ നിങ്ങൾ മുള്ളുമ്പോൾ നിങ്ങൾ ഞങ്ങളുടെ നൂതന വിപ്ലവ നേതാക്കൾ ആണ്!



സാംസ്കാരികം!
അച്ചടക്കം പഠിക്കാനും സംസ്കാരിക വളർച്ച വരാ‍നും 16 വയസ്സിനു മുകളിൽ ഉള്ള ആൺകുട്ടികളെ ബിവരേജസ് ക്യൂവിൽ നിർബന്ധിത പരിശീലനത്തിന് വിടാം! മാർഗ്ഗം എന്തായാലും ലക്ഷ്യം ആണ് പ്രധാനം എന്ന സോഷ്യലിസ്റ്റ് ഫ്യൂഡലിസത്തെ പോലും തിരുത്തി കുറിക്കുന്ന, യഥാർത്ഥ ലക്ഷ്യപ്രാപ്തിക്ക് ആത്മ നിയന്ത്രണവും ചിട്ടയും അച്ചടക്കവും ക്ഷമയും എത്ര അത്യന്താപേക്ഷികമാണ് എന്ന് പഠിപ്പിക്കുന്ന പുതിയ സാംസ്കാരിക വിദ്യാലയങ്ങൾ ആയി ബിവരേജസ് ക്യൂവിനെ പ്രഖ്യാപിക്കാം! പിന്നെ ബാക്കി ഏത് മൂലമാണ് ക്ഷമിക്കണം മൂലങ്ങൾ ആണ്  സാംസ്കാരിക പുരോഗതിക്ക് അത്യാവശ്യം വേണ്ടതെന്ന് പഴുതാര പോലത്തെ തരുണീമണങ്ങുകളെ നൂലിഴകളുടെ മേമ്പൊടി പുരട്ടി റാമ്പിൽ നടത്തി ചർച്ച ചെയ്യാം.




സാമ്പത്തീകം!

ഞങ്ങൾ മിഡിൽ ക്ലാസ് ആണ്! ഞങ്ങളിൽ ദരിദ്രർ ഇല്ല! പ്രത്യേകിച്ച് വളം ആവശ്യമില്ലാത്ത പണം കായ്ക്കുന്ന ബ്ലേഡ് മരങ്ങൾ നാടൊട്ടുക്ക് തൊട്ടാവാടികൾ പോലെ വളർന്നിട്ടുണ്ട്! പിന്നെ ന്യു ജനറേഷൻ ബാങ്കുകൾ ജെനറേറ്റ് ചെയുന്നുമുണ്ട്. ദാരിദ്ര്യം തീരെ ഇല്ല. 
ജീവിത ചിലവേറിവരുമ്പോൾ സ്വകാര്യബാങ്കുകൾ കിടപ്പ്ഭൂമിയാധാരങ്ങൾ കറൻസി നോട്ടുകൾ ആക്കുന്നു. കടം വാങ്ങി തിന്ന് തിന്ന് വൻ കുടൽ വരെ ബ്ലേഡ് കയറുമ്പോൾ പലിശ്ശയടച്ച് മിച്ചം വരുന്ന ചില്ലറ തുട്ടുകൾ കൊണ്ട് കയറും പാഷാണവും വാങ്ങാൻ അനുവദിക്കുന്ന വിധത്തിൽ ബജറ്റുകളിൽ പാഷാണത്തിനും കയറിനും വില കുറയ്ക്കാൻ സർക്കാർ നടപടിയെടുക്കുന്നു! റെയിൽ വേ ട്രാക്കുകൾ എല്ലായിടത്തും ഇല്ലല്ലോ! ഞങ്ങൾക്ക് ഉൽക്കണ്ഠകൾ ഇല്ല. ഒരു ജീവിതം അല്ലേ ഉള്ളു. എങ്ങനെ തീർന്നാൽ എന്താ!




സ്ഥലത്തെ പ്രധാന ഗാന്ധീയർ!
കടലാസിനടിയിലെ കാന്തത്തിന്റെ കോന്തത്തിനനുസരിച്ച് തുള്ളുന്ന മണൽ തരികളെ പോലെ സാമ്പത്തിക സ്ഥിതിയും ഒലിച്ച് കൂടി!. പണം എന്നത് മൂന്ന് നാല് കൂട്ടരിലേക്ക് ഒഴുകി കടലായിക്കൊണ്ടിരിക്കലെ ബാക്കി ഉള്ളവന് കടലയ്ക്ക് കായില്ലാതായി! സ്ഥലത്തെ പ്രധാന ഗാന്ധീയർ (ഏറ്റവും അധികം ഗാന്ധി ചിത്രങ്ങൾ കൈവശം ഉള്ളവർ):
1) രാഷ്ട്രീയ തൊഴിലാളികളും അവരുടെ മുതലാളിമാരും.
2) അബ്കാരി പുണ്യാളന്മാർ
3) ദൈവക്കച്ചവടക്കാർ (ദൈവത്തെ കൊത്തി നുറുക്കി കണികകളാക്കി തിരുശേഷിപ്പുകളായ് വിൽക്കുന്നവർ)
4) പട്ടിണിക്കാരന് സ്വപ്നങ്ങൾ വിൽക്കുന്നവർ (ഐ മീൻ ലോട്ടറി മാഫിയന്മാർ)
5) സാമൂഹ്യസേവാസാമികൾ (ചാരിറ്റി ട്രസ്റ്റ് സൊസൈറ്റി എന്നൊക്കെ ചെല്ലപേരുള്ളവർ)
6) (ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്) സർക്കാർ ഉദ്യോഗർ

കൂടാതെ സ്ഥലത്തെ പ്രധാന ജന്മികളുടെ ലിസ്റ്റിൽ പെടുന്ന അമാനുഷർ: ശബരിമല അയ്യപ്പസ്വാമി; തിരുവതാംകൂർ പത്മനാഭസ്വാമി; മലയാറ്റൂർ മുത്തപ്പൻ; പരുമല പുണ്യാളൻ; കൊരട്ടി മുത്തി (ലിസ്റ്റ് ട്രിമ്മ്ഡ്) നോട്ടുമാലകൾക്കും സ്വർണ്ണ പണ്ടങ്ങൾക്കും പകരം അനുഗ്രഹപാക്കേജുകളും സ്വർഗ്ഗത്തിൽ ഒരു മുറിയും!




വ്യവസായിക പുരോഗതി:

വ്യവസായം തഴച്ച് വളർന്ന് കാടായത് കൊണ്ട് ഫോറസ്റ്റ് റിസർവ്ഡ് ഏരിയ കൂട്ടേണ്ട ഗതികേടിൽ ആണ് സർക്കാർ!
സ്വാമീ വ്യവസായം ആണ് വ്യവസായ തൂണുകളിൽ ഒരു പ്രധാന തൂണ്! തീർത്തും മൂലധനം ആവശ്യമില്ലാത്ത ഈ വ്യവസായത്തിന് പ്രകൃതി ധാതുക്കൾ ആയ താടിയും മുടിയും മതി.
പിന്നെ പണം ഇരട്ടിപ്പിക്കുന്ന മാന്ത്രിക പാത്രം! മാന്ത്രിക ആട്ടിൻ കാട്ടം! ശൂലം കുന്തം ആദിയായവയും വ്യവസായ പുരോഗതിയുടെ അടിസ്ഥാന ഘടകങ്ങളിൽ വരും.

പണ ചങ്കലകൾ അടുത്ത തൂണ്. പറമ്പോ വീടൊ വിറ്റ് ചങ്കലയിൽ ഒരു കണ്ണി ആയാൽ മതി പിന്നെ വരുന്ന കണ്ണികളൂടേന്നെല്ലാം ചുമ്മ ഇരുന്ന് പണം കിട്ടും. കോട്ടും ടൈയും കെട്ടാം! പണചങ്കല‘ഫാമിലി’കളിൽ അംഗമാവാം! അങ്ങനെ ചങ്കലക്കിടുന്നത് വരെ നീളുന്ന ആ കണ്ണി കണ്ണീരകറ്റുന്ന കച്ചവടം ആണ് (നാണക്കേട് കൊണ്ടാണ് കരയാത്തതെന്ന് ചില കുബുദ്ധികൾ പറയും)


എങ്കിലും ഏറ്റവും വേഗത്തിൽ വളർന്ന് കൊണ്ടിരിക്കുന്ന വ്യവസായം ഏറ്റവും പുരോഗമനപരമായ ഒരു ആശയം തന്നെ ആണ്!
ലഭ്യമായ ധാതുക്കളെ എങ്ങനെ ഫലപ്രദമായ് ഉപയോഗിക്കാം; ഉപഭോഗചന്തയിലെ ഏറ്റവും പുതിയ ഡിമാന്റ് എന്താണ് ആദിയായ കാര്യങ്ങളിൽ നടന്ന പഠനങ്ങളിൽ വെളിപെടുന്നത് താരതമ്യേന ചിലവ് കുറഞ്ഞ ഒരു ഉല്പന്നം വ്യവസായിക പുരോഗതിയുടെ ആണികല്ലാകും എന്ന നിഗമനങ്ങളിലേക്കാണ് എത്തുന്നത്. നിരന്തരമായ വിളവെടുപ്പിന് അഞ്ചെട്ട് വർഷം കാക്കണം എന്ന ചെറിയ ഒരു ഡീമെറിറ്റ് ഉണ്ടെങ്കിലും......
വ്യവസായ നയത്തിൽ ചില ഉടച്ചു വാർക്കലുകൾ ഈ വ്യവസായ പുരോഗതിക്ക് അത്യന്താപേക്ഷകമാണ്.
മാറിൽ വളർച്ചയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയ പെണ്മക്കളെ ഫിനിഷ്ഡ് പ്രൊഡക്ട്സ് ആയി പ്രഖ്യാപിക്കുന്ന വ്യവസായനയം കൂടി വന്നാൽ അച്ഛനും ഇളയച്ഛനും എല്ലാം പ്രോഡക്ട് ടെസ്റ്റിങ്ങ് നടത്തി ഉല്പന്നം വിപണിയിലെത്തിക്കാനും വ്യവസായ പുരോഗതി കൈവരിക്കാനും ഉപകരിക്കുകയും ചെയ്യും! അങ്ങനെ താരതമേന്യ പാഴ്ചെലവുകളായ വസ്തുക്കളിൽ നിന്ന് വ്യവസായിക അഭിവ്രിദ്ധി ഉണ്ടാക്കാനും നാടിനു കഴിയും!


കുട്ടികളങ്ക്ട് എന്താണ്ട് ടെക്നോളജി പഠിക്കുന്നു.. വിദേശത്തും സ്വദേശത്തും ജോലിയും കിട്ടുന്നു!
നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്!





7 comments:

അക്ഷരങ്ങള്‍ കുറച്ചു വലുതാക്കാമായിരുന്നു

സാംസ്കാരിക മൂല്യച്യുതിക്കെതിരെ ഇടിവെട്ട് പ്രതിശേധം...

ഓ കെ.. പ്രായാധിക്യം മൂലം വലയുന്നവർക്ക് വേണ്ടി വലുതാക്കി.. ബോണ്ട്

ഉണ്ടൂസേ ,,, ഇത് ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്തില്ലേ ?
സമകാലിക വിഷയങ്ങള്‍ ഇത്രയും നന്നായി പറഞ്ഞിട്ടും
പല പോസ്റ്റിനും വായനക്കാര്‍ കുറവ് , മറ്റുള്ളവരുടെ പോസ്റ്റുകള്‍
വായിച്ചു അഭിപ്രായം ഇടുന്നത് ഒരു ശീലമാക്കുക ,, നമ്മുടെ ബ്ലോഗ്ഗില്‍ വായനക്കാര്‍
പിറകെ എത്തികൊള്ളും..... ആശംസകളോടെ ...(തുഞ്ചാണി

വായന എനിക്ക് തീരെ കുറവുള്ള ഒരു ദുശ്ശീലം ആണ്. എന്നാലും ചില നല്ലതെന്ന് തോന്നുന്നവ വായിക്കും. നന്നായെന്ന് തോന്നിയാൽ പറയാതെ പോരാൻ പറ്റില്ല. വായിക്കണോര് വായിക്കട്ടെ. എന്തായാലും ആളുകൾ വിസിറ്റ് ചെയ്യുന്നുണ്ട്. പിന്നെ കമന്റിടാനുള്ള സംഭവം വല്ലതും വേണ്ടെ... ഹെഹെ

ഞങ്ങളുടെ തലയിലിരുന്ന് മുള്ളി ഞങ്ങളെ ഭരിക്കുന്നവരുടെ നാമധേയങ്ങളിൽ നിങ്ങൾ മുള്ളുമ്പോൾ നിങ്ങൾ ഞങ്ങളുടെ നൂതന വിപ്ലവ നേതാക്കൾ ആണ്!

നന്നായിട്ടുണ്ട് ഭായ്...

പറയാന്‍ സ്കോപ്പുള്ളതെല്ലാം നിങ്ങള്‍ തന്നെ പറഞ്ഞുതീര്‍ത്താല്‍ എങ്ങനെയാ ഹേ മനുഷ്യാ ഒരു കമന്റിടുന്നത്? വല്ലതുമൊക്കെ ബാക്കി വയ്ക്കണ്ടേ? ആ, കൊട്ടുമ്പോള്‍ എന്തിനാ കുറയ്ക്കുന്നെ, അല്ലെ?

Post a Comment