Friday, September 30, 2011

പൃഥ്വീരാജേ.. പൊന്നുമോനേ.. ഒന്നടങ്ങെടാ…





കാര്യം ആരോ പടച്ച കോമഡി ആണേലും ഈ വീഡിയോ കണ്ടപ്പം പ്രിഥ്വിരാജിനെ വിളിച്ച് രണ്ട് വാക്ക് പറയണം എന്നൊരു തരിതരിപ്പ്! പക്ഷേ എന്റേൽ ലവന്റെ ഫോൺ നമ്പരും ഇല്ല... ലവനെ വിളിച്ച് കളയാൻ  കാശും ഇല്ല... ആരേലും പരിചയക്കാര് വായിക്കുവാണേൽ ഇത് അവനെ ഒന്ന് കാണീര്! ഒരു സിനിമാ നടനെ ഡീസന്റ് ആക്കാൻ കൊതിയാവണേണ്...
                          *************

പ്രിഥ്വീരാജേ.. പൊന്നു മോനേ...

ഇതു  നിന്നോടു സ്നേഹം ഇല്ലാഞ്ഞിട്ടല്ല… നിനക്കു പ്രതിഭ ഇല്ലാഞ്ഞിട്ടും അല്ല… പക്ഷേ നിന്നോടു ചിലതു പറയാൻ ഉണ്ട്… 

ആദ്യം,
അഹങ്കാരം, ജാട, ഒക്കെ മനുഷ്യ സഹജം ആണ്… എന്നു വച്ച് അതു കാണിച്ചു നിന്നെ സ്നേഹിക്കുന്നവരുടെ ഉള്ള സ്നേഹം കളയരുത്.. അതൊക്കെ മനസ്സിൽ വക്കാനെ കൊള്ളു പുറത്തു കാണിക്കാനോ, ചാനലുകളിൽ വിളമ്പാനോ കൊള്ളൂല്ല..! പരമാവധി ഭാര്യയുടെ മുൻപിൽ കാണിച്ചോളൂ.. (ഭാര്യ ആണെങ്കിൽ ചങ്കരനൊത്ത ചക്കിയ.. അതുകൊണ്ട് അവൾ അതിജീവിചോളും..നിന്നെയും നിന്റെ ജാഡയെയും…!) 

പിന്നെ..
കാരണവന്മാരെയും മറ്റുള്ളവരെയും ബഹുമാനിക്കണം… അവരുടെ കഴിവുകളെ മാനിക്കണം.. എന്നോളം ആർക്കും കഴിയില്ലെന്ന ഭാവം വെറും വിവരക്കേടു മാത്രം ആണ് എന്നു തിരിച്ചറിയാൻ ഉള്ള വിവരം എങ്കിലും ആർജ്ജിക്കണം..
നി കഴിവുള്ള നടൻ ആണ്.. സ്മാർട്ട് ആണ്.. അത്യാവശ്യം ഗ്ലാമറും ഉണ്ട്… ഞങ്ങൾക്ക് അതിൽ സന്തോഷവും ഉണ്ട്..
പക്ഷെ, കുറച്ചു കാര്യങ്ങൾ നി മനസ്സിലാക്കണം..
മമ്മൂട്ടിയെയും മോഹൻലാലിനെയും കേരളീയ ജനത നെഞ്ചിലേറ്റുന്നത് അവരുടെ സൌന്ദര്യം കണ്ടിട്ടല്ല… അവരുടെ പ്രതിഭ ഞങ്ങളെ പലതവണ അത്ഭുതപ്പെടുത്തിയിട്ടുള്ളതുകൊണ്ടാണ്,, അവർ ഞങ്ങളിൽ ഒരാൾ ആയതു കൊണ്ടാണ്..! രജനീകാന്തും കമലഹാസനും അന്താരഷ്ട്ര തലത്തിൽ ആരാധിക്കപെടുന്നത് ജനങ്ങൾക്കു മുഴുവൻ വട്ടായിട്ടല്ല എന്നും മനസ്സിലാക്കുക..

ഇനി അവർ വയസ്സാങ്കാലത്തും ചെറുപ്പമായിരിക്കണേൽ നിനക്ക് വല്ല കലിപ്പും ഉണ്ടേൽ അതിന് അവർ കഴിക്കുന്ന (ഇഷ്ടം പോലെ കഴിക്കാതിരിക്കുന്ന) കഷ്ടപാടും ആലോചിക്കുക.. അവരോടൊപ്പം തന്നെ നായകന്മാരായിരുന്ന ചില നല്ല നടന്മാർ മലയാളത്തിലുണ്ടാരുന്നു.. ഉദാഹരണം സോമൻ പിന്നെ അന്റച്ഛൻ... ഐ മീൻ സുകുമാരൻ! പക്ഷേ അവർക്കൊക്കെ ഇത്തിരികാലത്തെ റൊമാൻസ് കഴിഞ്ഞപ്പോഴേയ്ക്കും സൂപ്പർ സ്റ്റാറുകളുടെ അച്ഛനും അച്ഛിച്ചനും ആയി അഭിനയിക്കേണ്ടി വന്നതിന്റെ ഗുട്ടൻസ് അറിയാവോ അനക്ക്?... വയർ! വയറ് ചാടിപോയ് അത്രന്നെ.. എന്തിന്.. ഈ ഇന്നാളു വന്ന യുവനായകന്മാർ... സായികുമാറിന്റേയും സിദ്ദിഖിന്റെയും കാര്യം ഒന്നാലോചിച്ച് നോക്കിക്കെ! ക്ഷമിച്ചും കണ്ട്രോൾ ചെയ്തും വയറും ശരീരവും പരിരക്ഷിക്കുന്നതിനാൽ ഇന്നും അവർ കുമാരന്മാരായി ഇരിയ്ക്കണു..!

ഇനി ഇതുകൂടി ശ്രദ്ധിക്കുക…
അമരത്തിലെ മമ്മൂട്ടിയാവാൻ നിനക്കു കഴിയില്ല.. വത്സല്യത്തിലെ അദ്ദേഹത്തിന്റെ ഒരു ഡയലോഗിന്റെ ആ‍ാഴം ഉൾകൊള്ളാൻ നിനക്കു ആവില്ല..പൊന്തന്മാടയും ഭൂതകണ്ണാടിയും, വിധേയനും നിനക്ക് കഴിയില്ല…!
മോഹൻലാലിന്റെ ഭരതമോ, വാനപ്രസ്ഥമോ, ഇരുവരോ, ദേവദൂതനോ, ഇന്ദുചൂഡനോ, ആറാം തമ്പുരാനോ, ദേവാസുരമോ അഭിനയിക്കാൻ നിനക്കാവില്ല!
അര രജനിയോ, കാൽ കമലഹാസനോ ആവാൻ നിനക്കു കഴിയില്ല!
എന്തിനു, കലാഭവൻ മണിയുടെ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രതിലെ അന്തനാവാനും അഭിനയമുഹൂർത്തങ്ങൾ പകർത്താനും നിനക്ക് കഴിയില്ല..കരുമാടികുട്ടനും നിനക്കു കഴിയില്ല…

പിന്നെ നിനക്കെന്തു കഴിയും, അതെ നിനക്കു കഴിയുന്ന കാര്യങ്ങൾ ഉണ്ട്.. ആ കാര്യങ്ങളിൽ ഞങ്ങൾ നിന്നെ ബഹുമാനിക്കുകയും ചെയ്യുന്നു…
പിന്നെ, തെന്നിന്ത്യയിലെ നായകന്മാർക്കൊന്നും ഇംഗ്ലീഷ് അറിയില്ല എന്നു നിന്റെ പെണ്ണുമ്പിള്ളയെ പറഞ്ഞു പറ്റിച്ചതു നി തന്നെ ആണെങ്കിൽ അവളൊട് അതു പബ്ലിക്കിൽ വിളമ്പരുതെന്നുകൂടി പറയണമായിരുന്നു.. ഇനി പറഞ്ഞാൽ, ജയന്റെ ഡയലോഗ് എടുത്ത് എറിയും എന്നു കൂടി പറഞ്ഞേര്..“ let it be the last time,,,,if yu dare to say that once more..i ll pull out your bloody tongue... (sorry sir)“

17 comments:

വീഡിയോയിലെ അവസാനം വരുണന്‍ പാട്ട് കലക്കി....!!

ഒരു നല്ല പോസ്റ്റ്.

താങ്ക്സ് മൊയിദീൻ & നാമൂസേ... വീഡിയോ പഴയതാ ഫേസ്ബുക്കിൽ കറങ്ങുന്നതാ.

ellamo copy anallo mone...new onnum ille

അനോണീ മുത്തേ...എവിടെയാ കണ്ടത് ഇതിന്റെ കോപ്പി..??

rajappanilekkulla dooram prithviyekkal kuravu nammude supperstarukallu thanne.udayananu tharatthinte 2nd parttinte peru kettille?'pathmasree bharath rajappan' aadyam announce cheytha peru 'left.colonel rajappan'ennayirunnu.

Rayappan Rocks..!!!
ഫിലിം ഡയറക്ടര്‍: വാട്ട്സ് യുവര്‍ FATHER'S നെയിം ?
മമ്മുട്ടി: ടി.വി മുസ്തഫ.
മോഹന്‍ലാല്‍: എ.സി ബാലകൃഷ്ണന്‍.
rajappan: ഞാനും വിട്ടുകൊടുക്കില്ല.. ഫ്രിഡ്ജ്‌ കുമാരന്‍..!

പാവം പാവം രായപ്പന്‍
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

'pathmasree bharath rajappan' aadyam announce cheytha peru 'left.colonel rajappan'ennayirunnu.ഇങ്ങനെ ഒക്കെ പടം വരണുണ്ട... എന്റെ ദൈവമേ ഇവന്മാര് ബ്ലോഗ് എഴുതിച്ച് കൊല്ലും!!

സ്നേഹത്തിന് നന്ദി പഞ്ചാരകുട്ടാ..:)

i am late to find this nice post

പാവം പ്രിഥ്വീരാജിനെ കുറ്റം പറഞ്ഞാ എല്ലാർക്കും എന്തൊരു സന്തോഷാ...

എല്ലാർക്കും സന്തോഷാവാൻ കാരണം ആലോചിച്ചു നോക്ക് ഉണ്ടമ്പൊരീ, എനിക്കും അവനെ ഇഷ്ട്ടാ പക്ഷെ ആ നാക്കിൽനിന്ന് വരുന്നത് സഹിക്കാൻ പറ്റണില്ല. അത് കൊണ്ട് മാത്രാ അവനെ ഇങ്ങനെ വെറുക്കണേ,അല്ലാതെ അവന് കഴിവും അഭിനയശേഷിയും ഇല്ലാഞ്ഞിട്ടല്ല.

ദേ അത്രേള്ളു കേസ് മണ്ടൂസാ... അതാ ഞാനും പറയണേ.. ഡീസന്റ് ആയാ അവന് കൊള്ളാം!

മമ്മൂട്ടിയും മോഹന്‍ലാലും ഇപ്പോഴും കുമാരന്മാരായി ഇരിക്കുന്നെന്നോ?...ലാലിന് വയറൊന്നും ചാടിയിട്ടില്ലല്ലേ..??

പൃഥ്വിയെ താറടിക്കാന്‍ എന്തിന് കള്ളം പറയണം?

അവരുടെ അഭിനയം..അപാരം തന്നെ. പക്ഷേ രണ്ടു പേര്‍ക്കും നല്ല പ്രായം തോന്നുന്നുണ്ട്. തമ്മില്‍ ഭേദം മമ്മൂട്ടി ആണെന്ന് മാത്രം.

"മമ്മൂട്ടിയും ലാലും പ്രായത്തിനൊത്ത് അഭിനയിക്കണമെന്ന്" പറഞ്ഞതില്‍ എന്താണ് തെറ്റ്...ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഞാനും അത് തന്നെ പറയുന്നു.

"പിന്നെ നിനക്കെന്തു കഴിയും, അതെ നിനക്കു കഴിയുന്ന കാര്യങ്ങൾ ഉണ്ട്.. ആ കാര്യങ്ങളിൽ ഞങ്ങൾ നിന്നെ ബഹുമാനിക്കുകയും ചെയ്യുന്നു…"
ഇപ്പറഞ്ഞത്‌ കാര്യം. മലയാള നടന്മാരില്‍ മുഖത്ത് ഭാവം വരുന്നത് കുറച്ചേ ഉള്ളൂ. അഭിനയിച്ചു ഫലിപ്പിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു വികാരമാണ് പ്രണയം. ഇവിടെ അരുണിനും പിന്നെ പ്രിഥ്വിരാജിനും മാത്രമാണ് അത് കുറച്ചെങ്കിലും വഴങ്ങുന്നത്. മോഹന്‍ലാലിന്റെ പ്രണയത്തില്‍ കുസൃതി മായം കലര്‍ത്തുന്നുണ്ട്. അതേസമയം പഴശ്ശിരാജായില്‍, കുന്നത്തെ കൊന്നയ്ക്കും.. എന്ന പാട്ടിനിടയില്‍ ഒരു ഷോട്ടില്‍ മമ്മൂട്ടിയുടെ മുഖത്ത് കാണുന്ന കാമഭാവം മലയാളത്തില്‍ അതേപോലെ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല.

Post a Comment