Wednesday, April 11, 2012

ന്നാ പിന്നെ കേരളത്തിനൊരു ത്രിയേകമുഖ്യൻ കൂടിയാവാല്ലോ!!

നസ്രാണികളുടെ വിശ്വാസ പാരമ്പര്യമനുസരിച്ച് ദൈവം ഏകൻ ആണെങ്കിലും അതിൽ തന്നെ മൂന്നാ. പിതാവും പുത്രനും പരിശുദ്ധാത്മാവും ചേർന്ന് ഏകദൈവം! ഇങ്ങനെ ഒക്കെ ആയിരുന്നു കാര്യങ്ങൾ എങ്കിൽ ത്രിയേകതത്വം കേരളത്തിലും ഒന്ന് പരീക്ഷിക്കാല്ലോ!! പ്രബുദ്ധത കൂടുംതോറും കീഴ്മേൽ മറിയുന്ന ബുദ്ധിയെ ആണോ ഈ സെക്യുലറിസം എന്ന് പറയണേ? പത്ത് മുപ്പതിൽ പരം വർഷം ആയി കേരളത്തിൽ ജനിച്ച് ജീവിക്കാൻ തുടങ്ങീട്ട്. കമ്മ്യൂണിസ്റ്റും കോൺഗ്രസ്സും കേരളം മാറി മാ‍റി ഭരിക്കുന്നത് കാണാൻ തുടങ്ങീട്ടും! കോൺഗ്രസ്സിനും...

Sunday, April 1, 2012

സത്യായിട്ടും ഒള്ളതാ.. നൊണേല്ല..

ഇന്ന് നേരം വെളുത്തെണീറ്റപ്പം ഞാൻ ഒരു കൊച്ച് പയ്യനാരുന്നു! ഒരു അന്തോം കുന്തോം ഇല്ലാത്ത പയ്യൻ.. എനിക്കിന്ന് ഒരു നേരം പോക്കും ഇല്ല. ആരുടെ മെക്കെട്ട് കേറണമെന്നറിയില്ല. ഞാൻ തീരുമാനിച്ചു. മൊത്തം കീഴ്മേൽ മറിയ്ക്കാം! ഞാനൊരു ലോകഭൂപടം എടുത്തു....! നിറയെ വരയും കുറിയുമുള്ള  വൃത്തിയും വെടിപ്പുമില്ലാത്ത ഭൂപടം എനിക്ക് പണ്ടേ ഇഷ്ടല്ല.  ആ കുറുവരകൾക്ക് അവർ അതിർത്തികൾ എന്ന് പേരിട്ടിരിക്കുന്നു! അവക്കിടയിലുള്ള മണ്ണിനെ അവർ രാജ്യം എന്ന് വിളിക്കുന്നു! അതിർത്തികൾ.. അവ ലോകത്തെ  മലീമസമാക്കി.. പിച്ചിയെറിഞ്ഞ ലില്ലി പൂ പോലെ! ഈ അതിർവരകൾ, അപ്പുറത്തുള്ള...