നാട് എന്നത്തേയും പോലെ ഇന്നും മുന്നോട്ട് നീങ്ങി.
പകൽ!
ചീഞ്ഞുനാറുന്നത് ഭരണ സിരാകേന്ദ്രങ്ങളിലും തെരുവ് വഴികളിലും കിടന്ന് ചീഞ്ഞുനാറി. സുഗന്ധമുള്ളത് വെള്ളിത്തിരകളിലും സ്റ്റേജ് ഷോകളിലും സുഗന്ധം പരത്തി.
ഇരുട്ടി..!
ക്യാമറ കണ്ണുകളുമായ് ഇന്ന് പാതിരാ വരെ പാറപ്പുറത്ത് പതുങ്ങിയിരുന്ന മാധ്യമങ്ങൾ അച്ചു നിരത്തി!
അവശേഷിച്ച ലോകത്തിന് മുൻപിൽ അവരുടെ റേറ്റിങ്ങ് കൂട്ടാനുള്ള ഏറ്റവും ശക്തമായ വാർത്ത വന്നിരിക്കുന്നു!
അന്തർ രാഷ്ട്രവും അന്താരാഷ്ട്രവും ആയ മാധ്യമപ്പട ന്യൂസ് അപ്ഡേറ്റ്സ് നൽകി കൊണ്ടേ ഇരുന്നു...
സുരേഷ്..., മുല്ലപെരിയാർ പൊട്ടി പിളർന്ന് ഒഴുകി കൊണ്ടിരിക്കുകയാണ്; കുത്തിയൊലിച്ച് വണ്ടിപെരിയാർ ടൌൺ അടക്കം എല്ലാം മുങ്ങി കഴിഞ്ഞു.
വെള്ളം ധൃതിയില്‍ ഇടുക്കി ലക്ഷ്യം വച്ച് പാഞ്ഞുകൊണ്ടിരിക്കുകയാണ്. എങ്കിലും നമുക്കുള്ള അത്ര ധൃതി വെള്ളത്തിനില്ലെന്ന് തോന്നുന്നു.. ചുറ്റുമുള്ളതെല്ലാം കുടിച്ച് തീർക്കുന്നതിലുള്ള തിരക്കിലാണ് വെള്ളം സുരേഷ്!
----
ഇടുക്കി ഡാം ഈ വെള്ളം കൂടി താങ്ങുമോ.. അതൊ പൊട്ടുമോ എന്ന് സസൂക്ഷ്മം വീക്ഷിക്കുകയാണ് മാധ്യമ ലോകം സുരേഷ്. അതാ ഇടുക്കി ഡാമുകൾ ഒഴുകി വന്ന സകലതിനേയും സ്വീകരിച്ച് കഴിഞ്ഞു.. നിറഞ്ഞ് പുളയുകയാണ്. ഒരു പ്രളയമായ് വളരാനുള്ള കൂടിയാലോചനയിലാണ്!
അതാ സുരേഷ് പൊട്ടിക്കഴിഞ്ഞു.. ഇടുക്കിയും ചെറുതോണിയും കുളമാവും പൊട്ടി വെള്ളം മോഡേൺ ആർട്ടിന്റെ സൌന്ദര്യത്തിൽ പാഞ്ഞൊഴുകുന്ന അവർണ്ണനീയമായ കാഴ്ചയാണ് ഞങ്ങൾ ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്..!
സുരേഷ് പ്രളയം രൂപപെട്ട് കഴിഞ്ഞു.. ജനനിബിഡപ്രദേശങ്ങൾ പ്രളയം വിഴുങ്ങുന്ന രംഗങ്ങൾ ആണ് അരങ്ങേറി കൊണ്ടിരിക്കുന്നത്... സുരേഷ് അതാ ലോവർ പെരിയാർ ഡാമും നേര്യമംഗലം പവർ സ്റ്റേഷനും തകർന്ന് കഴിഞ്ഞു..
----
സുരേഷ്.. ഇപ്പോൾ പ്രളയം കൊച്ചിയെ ലക്ഷ്യമാക്കി നീങ്ങികൊണ്ടിരിക്കുകയാണ്.. അതാ മലയാറ്റൂരും പെരുമ്പാവൂരും ആലുവയുമെല്ലാം കീഴടക്കി മുന്നോട്ട് നീങ്ങുകയാണ് പ്രളയം.
നെടുമ്പാശ്ശേരി എയര്‍ പോർട്ടിന്റെ തലപൊക്കം വെള്ളം മുങ്ങി കഴിഞ്ഞു. എറണാകുളവും തൃശൂരും കോട്ടയവും ആലപ്പുഴയും എല്ലാം വെള്ളത്തിനടിയില്‍ ആയി കഴിഞ്ഞിരിക്കുന്നു സുരേഷ്.
അങ്ങനെ ജനസംഖ്യ വളര്‍ച്ചക്ക് വലിയ തോതില്‍ ഭാരതം ഒരു പരിഹാരം കണ്ടു കഴിഞ്ഞിരിക്കുന്നു സുരേഷ്. ഇനി നമുക്ക് ക്യാമറ ഓഫ് ചെയ്തു പോയി സ്വസ്ഥമായി കിടന്നുറങ്ങാം! നന്ദി സുരേഷ്!
സുരേഷ്: ആളുകൾ വെള്ളം കുടിച്ച് മരിക്കുന്ന ശബ്ദം കേൾക്കുന്നുണ്ടോ??
ഇല്ല സുരേഷ്. മരിക്കുന്നവരാരും മരണസമയം വരെയും മരണനേരത്തും ഒരു ശബ്ദവും ഉണ്ടാക്കിയിട്ടില്ല!!
*******************

പ്രളയ പിറ്റേന്ന്:
കേന്ദ്ര സര്‍ക്കാര്‍ കേസ് റിപോർട്ട് സര്‍വ്വ കക്ഷി യോഗത്തില്‍ ചർച്ചക്ക് വച്ചു. കേസിലെ പ്രതികളുടെ വിശദാംശങ്ങള്‍ വായിച്ച് ഐകകണ്ഠേന കേസ് തള്ളി കളയാൻ പാർല്യമെന്റ് തീരുമാനിച്ചു.

പ്രളയാവശിഷ്ട പ്രദേശങ്ങളിൽ പാർട്ടി സമ്മേളനങ്ങളും ഏരിയ, ജില്ലാ പിടിച്ചടുക്കലുകളും ജനസമ്പർക്ക പരിപാടികളും തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. തെരുവോരത്ത് പ്രകടനങ്ങള്‍ നിരോധിച്ച കോടതി വിധിക്കെതിരെ ശക്തമായ പ്രക്ഷോപങ്ങൾ നടക്കുന്നുണ്ട്.
മാധ്യമങ്ങള്‍ വീണ്ടും മലയാള സിനിമയെ ശക്തിപ്പെടുത്താന്‍ സന്തോഷ് പണ്ടിറ്റുമായ് ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു.
അവശേഷിച്ച മലയാളികൾ മൊബൈൽ ഫോണുകളുമായ് വാടകക്കെടുത്ത ബോട്ടുകളിൽ ബോട്ടിലുമടിച്ച് ചഞ്ചരിച്ച് പ്രളയാവശിഷ്ടം പകർത്തി സോഷ്യൽ നെറ്റ്വർക്കുകളിൽ അപ്ഡേറ്റ് ചെയ്യുന്ന തിരക്കിലാണ്.
50 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ അവശിഷ്ട കേരള പോലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങി. പ്രതികളെ തീരുമാനിക്കുകയും ചെയ്തു.
മാധ്യമങ്ങള്‍ വീണ്ടും മലയാള സിനിമയെ ശക്തിപ്പെടുത്താന്‍ സന്തോഷ് പണ്ടിറ്റുമായ് ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു.
പ്രളയബാധിത പ്രദേശങ്ങളില്‍ ആക്രി കച്ചവടക്കാര്‍ മരിച്ചവര്‍ തങ്ങളുടെ മക്കളെ കെട്ടിക്കാന്‍ കാത്തു വച്ച പൊന്നും പണ്ടവും പെറുക്കുന്ന തിരക്കിലാണ്.
അവശേഷിച്ച മലയാളികൾ മൊബൈൽ ഫോണുകളുമായ് വാടകക്കെടുത്ത ബോട്ടുകളിൽ ബോട്ടിലുമടിച്ച് ചഞ്ചരിച്ച് പ്രളയാവശിഷ്ടം പകർത്തി സോഷ്യൽ നെറ്റ്വർക്കുകളിൽ അപ്ഡേറ്റ് ചെയ്യുന്ന തിരക്കിലാണ്.
ദേശീയ മാധ്യമ സംഘടന ഏറ്റവും നല്ല ദുരന്ത ചിത്രത്തിനുള്ള സ്റ്റില്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് പ്രഖ്യാപിച്ചു.
വെള്ളം കേറി കുറേ ഇടം കടൽ വിഴുങ്ങിയതിന്റെ പശ്ചാത്തലത്തിൽ സർവ്വെ നടത്തി ഇന്ത്യാ മാപ് തിരുത്തി വരക്കാൻ കേന്ദ്ര ഗവണ്മെന്റ് അനുബന്ധകേന്ദ്രങ്ങളെ ചുമതലപ്പെടുത്തി.
- ഒന്നാം പ്രതി കോടതിയിലിരിക്കുന്ന കേസില്‍ അഭിപ്രായം പറയാതിരുന്ന കേന്ദ്ര സര്‍ക്കാര്‍.
- രണ്ടാം പ്രതി 50 ലക്ഷം പേരുടെ വിധി എഴുതിയ വിധി പറയാതെ പിന്നെയും പിന്നെയും പഠനം നടത്തിയ സുപ്രീം കോടതി.
- മൂന്നാം പ്രതി ടി. ജി രവിക്കും ഉമ്മറിനും മുൻപിൽ പെട്ട അബലയായ നായികയെ പോലെ ദുർബ്ബലരായ് നിന്നു കൊടുത്ത കേരള രാഷ്ട്രീയ നേതാക്കളും സാംസ്കാരികരും പ്രബുദ്ധരും.
- നാലാം പ്രതി മരിക്കാന്‍ നേരത്ത് പോലും കരയാതിരുന്ന 50 ലക്ഷം പേര്‍
- എഫ് ഐ ആര്‍ സമര്‍പ്പിക്കപെട്ടു കഴിഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ കേസ് റിപോർട്ട് സര്‍വ്വ കക്ഷി യോഗത്തില്‍ ചർച്ചക്ക് വച്ചു. കേസിലെ പ്രതികളുടെ വിശദാംശങ്ങള്‍ വായിച്ച് ഐകകണ്ഠേന കേസ് തള്ളി കളയാൻ പാർല്യമെന്റ് തീരുമാനിച്ചു.
കേരളം ഉടന്‍ ഡാം പുനര്‍നിര്‍മ്മിച്ച് നല്‍കണം എന്നും തേനി ശിവഗംഗ മധുരൈ രാമനാദപുരം തുടങ്ങിയ ജില്ലകളിലെ കർഷകരുടെ ദുരിതം അവസാനിപ്പിക്കണം എന്നും ആവശ്യപെട്ട് തമിഴ്നാട്ടിൽ സമരം തുടങ്ങി. കർഷകാശ്വാസത്തിനായ് തമിഴ്നാടിന്റെ അഭ്യർത്ഥന അടിയന്തിര പ്രാധാന്യത്തോടേ ലോകസഭ ചർച്ചക്കെടുത്തു. കേരളത്തിൽ നടമാടിയത് പോലെ ഉള്ള കർഷകാത്മഹത്യാപ്രഹേളികകൾ തമിഴ്നാട്ടിലും ഇല്ലാതിരിക്കാൻ കേന്ദ്രം അതീവ ജാഗ്രതയിൽ ആണെന്ന് കേന്ദ്രവൃത്തങ്ങള്‍ അറിയിച്ചു. കേരള ഗവണ്മെന്റിനു നോട്ടീസും അയച്ചു.
പ്രളയാവശിഷ്ട പ്രത്യേക വാർത്താ ബുള്ളറ്റിൻ അവസാനിച്ചു.