Wednesday, September 28, 2011

നിത്യയുടെ ബോൾഡ്നെസ്സിന് ബെർളീന്റ നെഞ്ചത്ത്!

തേങ്ങ ഉടയ്ക്കുമ്പം ആശാന്റെ നെഞ്ചത്ത് തന്നെ ഉടയ്ക്കണം! ഒരു സാദാ ദാദ ഫേമസ് ആവാൻ സ്ഥലത്തെ പ്രധാന ദാദയുടെ നെഞ്ചത്ത് തന്നെ കേറണം! ഒരു എഴുത്ത് കാരൻ ഫേമസ് ആവാൻ ഏറ്റവും നന്നായ് എഴുതുന്നവന്റെ നെഞ്ചത്ത് കേറണം! (സ്വന്തം ഗുണവതികാരം കൊണ്ട് കൂട്ടിയാ കൂടാത്തവരുടെ കാര്യാ..) ഒരു ബ്ലോഗർ ഫേമസ് ആവാൻ ബെർളീടെ നെഞ്ചത്ത് തന്നെ കേറണം! കാരണം ബെർളി തന്നെ പ്രധാന ദാദ! 

ഇത് സത്യത്തിൽ അല്പം വൈകി കിട്ടിയ അറിവാ! പല ചോട്ടാ ബ്ലോഗർമാരും ബെർളിയുടെ നെഞ്ചത്ത് തേങ്ങ അല്ല പൊങ്കാല ഇട്ട് തന്നെ ശ്രദ്ധ പിടിച്ച് പറ്റുന്ന വിവരം ഈ ഉള്ളോന്റെ അറിവിൽ പെട്ടത് അഞ്ചാറ് പോസ്റ്റ് ഇട്ട് കഴിഞ്ഞാ... എന്തായാലും നെവറിനേക്കാൾ ബെറ്റെർ ആണല്ലൊ ലേറ്റ്!അത് കൊണ്ട് നേരം കളയാതെ അങ്ങ് കേറട്ട്! (ആരുടേം നെഞ്ചത്ത് കേറാൻ ഇല്ലാഞ്ഞിട്ട് ഞാൻ ആദ്യം കേറീത് ബ്ലോഗിന്റേം ഇന്റർനെറ്റിന്റേം എന്ന് വേണ്ട സകലതിന്റേം ഉടയോനായവന്റെ നെഞ്ചത്താ...അത് വേറെ കാര്യം) 
ബെർളിച്ചായനോട് ഒരു വിരോധോം ഒണ്ടായിട്ടല്ല! ഇനീപ്പം ഒണ്ടായാ തന്നെ ഇച്ചായനത് രണ്ട് ഉണ്ടയാ.! തരത്തിൽ പോയ് കളിക്കടേയ് എന്നെങ്ങാൻ പറയും അത്രന്നെ! ന്നാ ഐശ്വര്യമായിട്ട് പ്രാർത്ഥിച്ച് ഉടയ്ക്കട്ട്...

പെണ്ണുങ്ങടെ അഹങ്കാരത്തെ മലയാളികൾ ബോൾഡ്നെസ്സ് എന്ന് വിളിച്ചു എന്നാണ് ഇച്ചായൻ പറയുന്നെ! അഹങ്കാരത്തിന്റെ സ്ത്രീലിംഗം ആണ് ബോൾഡ്നെസ്സ് എന്ന് ഒരു കണ്ടുപിടിത്തവും നടത്തി ചങ്ങായി! ഈ ഒരു കേസിൽ ബെർളിച്ചായന് തെറ്റി! തെറ്റി എന്ന് തന്നെ ആണ് ഇമ്മടെ ശക്തമായ അഭിപ്രായം! ഒരു തെറ്റൊക്കെ ഏത് ബെർളിച്ചായനും പറ്റും! കാരണം...

മലയാളി, തനി മലയാളി, അഹങ്കാരത്തെ, അതും സ്ത്രീഅഹങ്കാരത്തെ ബോൾഡ്നസ്സ് എന്ന് വിളിക്കണെങ്കിൽ നുമ്മടെ പരശുമാമൻ മഴു പണ്ടെറിഞ്ഞത് കാൻസലടിച്ചിട്ട് ഒന്നൂടി എറിയേണ്ടി വരും! അഹങ്കാരത്തിന് സ്ത്രീലിംഗം ബോൾഡ്നസ്സ് എന്ന് ഇനി ഓക്സ്ഫോഡ് ഡിക്ഷണറി പറഞ്ഞാപ്പോലും ഞങ്ങ മലയാളിയൻസ് ആ പേജ് അങ്ങ് കീറും എന്നല്ലാതെ അംഗീകരിക്കത്തില്ല എന്നത് സത്യം!

അഹങ്കാരത്തിൽ അസൂയ ഉള്ളവരാണ് മലയാളികൾ എന്ന മിനിമം കാര്യം പോലും ഇച്ചായനറിയില്ലാരുന്നെന്ന് തോന്നണ്! എന്ന് വച്ചാൽ, അഹങ്കാരത്തിന്റെ കാര്യത്തിൽ പോലും വേറെ ഒരുത്തൻ തന്നേക്കാൾ മേലെ ആവുന്നത് നുമ്മ മലയാളിയോൾക്ക് സഹിക്കൂല്ല! പിന്നെ ആണോ ഇത്രേം പുരുഷ മേധാവികൾ ഉള്ള കേരളത്തിൽ ഒരു പെണ്ണഹങ്കാരം ബോൾഡ്നെസ്സ് ആക്കണെ!! കോലുമ്മെ തുണി ചുറ്റിയാലും ഒലിച്ചിറങ്ങുന്നവരാണ് മലയാളികൾ എന്ന് ചിന്തിക്കല്ല്! 

പെണ്ണുങ്ങടെ അഹങ്കാരത്തിനോട് മലയാളി പുരുഷ കേസരികൾക്ക് ഒരു സോഫ്റ്റ് കോണകം ഉണ്ടെന്ന് ഇനിയും ഇച്ചായന് സംശയം ബാക്കി ഉണ്ടേൽ നുമ്മടെ സ്റ്റാർ സിംഗർ പരിപാടിയിൽ ആ മുളക് വള്ളിക്ക് ഫാഷൻ ഡിസൈൻ ചെയ്ത പോലെ ഇരിക്കണ മൊതലിനോട് ചോദീര്, കൃത്യമായ് പറഞ്ഞ് തരും! (കൊഞ്ഞപ്പു മലയാളം മനസ്സിലായില്ലേൽ എന്നെ പറയല്ല്)

എന്ത് കൊണ്ട് നിത്യയെ ഞങ്ങൾ മല്ലൂ‍സ് വെറുതേ വിട്ടു..? ഉത്തരം ലളിതമാണ്... ഒരു കൂട്ടം അഹങ്കാരത്തെ ഞങ്ങൾ ഒരു അഹങ്കാരം കൊണ്ട് നേരിട്ടു! അത്ര തന്നെ! തലക്കനം സംഘടന പ്രാപിച്ച് ഒരു വശത്ത് നിക്കുമ്പം തമ്മിൽ ഭേതം അബലയായ ഒരു അഹങ്കാരിയുടെ കൂടെ നിക്കുന്നതല്ലേ! അത് കൊണ്ട് മാത്രം! 

പ്രൊഡ്യൂസർമാർ, പഴേ മമ്മൂക്കാന്റെ പോലീസ് പടങ്ങളിലെ വില്ലന്റെ പോലെ “സാധാരണ ഇൻസ്പെക്ടർമാർ ഒക്കെ എന്നെ അങ്ങോട്ട് വന്ന് കാണുവാണ് പതിവ്; പിന്നെ പുതിയ പഹയൻ അല്ലേ ഒന്ന് കണ്ടളയാം എന്ന് കരുതി വന്നതാ! (കരണം ചൊറിഞ്ഞ്)” എന്ന്  ഒരു ഡാവും ഇറക്കി നമ്മുടെ ക്ടാവിന്റടുത്ത് ചെന്ന് ഒരു ജാതി ഷോ ആക്കാൻ നോക്കീപ്പം നുമ്മടെ ക്ടാവൊരു അലക്കാ അലക്കി! നമ്മ ക്ടാവിന്റൊപ്പം നിക്കണോ അതോ ലവന്മാരുടെ ഡാവിന്റൊപ്പം നിക്കണോ...ഇങ്ങള് പറ!

പണ്ടൊരു എക്ണോമിക്സ് മാഷൊരു കഥ പറഞ്ഞ് തന്ന പോലെ... ഒന്നൊന്നര കറവ ഉള്ള ഒരു പശൂനെ വാങ്ങി; പാല് വിറ്റ് കൊട്ടയ്ക്ക് കാശായപ്പം പശൂനെ നോക്കാൻ ഒരു പണിക്കാരനെ നിർത്തി; പണിക്കാരൻ മൊടയായപ്പം അവനെ നോക്കാൻ ഒരു സൂപ്പർ വൈസറെ നിർത്തി; കാശും കണക്കും എഴുതാൻ ഒരു കണക്കപിള്ളയെ നിർത്തി; എല്ലാരേം നോക്കാ‍ൻ ഒരു മാനേജരെ നിർത്തി; പിന്നെ അടീം പിടീം ഇല്ലാണ്ടിരിക്കാൻ ഒരു എച്ച് ആർ മാനേജരേം നിർത്തി; അവസാനം എല്ലാരും കൂടി യൂണിയൻ ഉണ്ടാക്കി സമരം ചെയ്ത് പശു പുല്ല് കിട്ടാ‍ണ്ട് ചത്ത്! അമ്മാതിരി ആണ് പാവം നമ്മുടെ മലയാള സിനിമേടെ കാര്യം! 

ഒരു ശല്യോം ഇല്ലാരുന്ന്! കുറേ പേർ അഭിനയിച്ച്, സംവിധാനം ചെയ്ത്, പിന്നെ പിന്നണി മുന്നണി വിതരണം ഒക്കെ ആയിട്ട് ഡീസന്റ് ആയിട്ട് പോകുവാരുന്ന്! ഓലേം ചോർച്ചേം ഒക്കേണെങ്കിലും ഉള്ള കൊട്ടകേലൊക്കെ ഇരുന്ന് നമ്മ മലയാളികൾ സിനിമേം കണ്ട്! പിന്നെ വന്നൊരു പൂത്താരം, അമ്മ, അമ്മേടെ നായിര്, മൂക്കട്ട, മാക്കട്ട, മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞ് കണ്ടവൻ കണ്ടവൻ കൂട്ടം തിരിഞ്ഞ് സംഘടനകൾ തുടങ്ങി, മലയാള സിനിമയ്ക്ക് കൊട്ടക്ക് സംഭാവന നൽകാനാന്നും പറഞ്ഞ്! മൂക്കിന്റെ ഉള്ളിലെ രോമത്തേൽ പോലും ജാഡയും കൊണ്ട് നടക്കണ ഇവന്മാര് തമ്മിൽ പിന്നെ എന്നും അടി ആയി! അടി വിഷയത്തിൽ അല്ലാതെ ഇച്ചായൻ പറഞ്ഞ മാതിരി ഇവരെ പുറത്തൊരാള് അറിയാറും ഓർക്കാറും പോലൂല്ല!

അവൻ അടിക്കും, വെലക്കും; വെലക്കും, അടിക്കും! കാലിൽ വീണില്ല, തെറി പറഞ്ഞ്, അവന്റെ നിക്കറിന്റെ തനി നിറം പറഞ്ഞ് എന്നൊക്കെ പറഞ്ഞ് മലയാളി കാണണ്ട അഭിനയ പ്രതിഭകൾക്ക് ഒടക്ക് വയ്ക്കാൻ ലവൻ യാര്?? നമ്മൾ എന്തിനാ അവന്റെ ഒക്കെ അടീം വഴക്കും താങ്ങണേ!?? അവനൊക്കെ എന്തൊക്കെ കാണിച്ച് കൂട്ടിയാലും ഞങ്ങള് വ്യാജ സി ഡി വങ്ങാതിരിക്കേം തിയ്യറ്ററിൽ പോയ് കണ്ടാലും അല്ലേ പടം വിജയിക്കത്തുള്ളു! നമ്മളോട് ചോദിക്കാതെ ഒരാളെ അഭിനയിപ്പിക്കണ്ട ഈ കേരളത്തിലെങ്ങും എന്നൊക്കെ തീരുമാനിക്കാമോ!?? ഞങ്ങടെ കാശ്, നിങ്ങടെ ക്രൂരത, ഒക്കെ ഞങ്ങള് സഹിക്കണ്! എന്നിട്ട് പിന്നേം പ്രോഡ്യൂസർക്ക് തന്നെ മുറുമുറുപ്പാ??!

ഞങ്ങക്ക് നിത്യ ബോൾഡ് തന്നാ! ശബ്ദം കൊണ്ട് ഭാവമഭിനയിക്കണ നുമ്മടെ തിലകൻ ചേട്ടനിട്ട് എത്ര സംഘടനന്മാര് എത്ര പണി വച്ച്...ആർക്ക് നഷ്ടം..? ഈ മലയാളിക്ക് നഷ്ടം! തിലകന് തിലകൻ തന്നെ വേണ്ടെ!! ഉപ്പിന് പകരാവ്വോ പഞ്ചാര??

പിന്നെ അഹങ്കാരം കൊണ്ട് പെരുന്നാള് കൊണ്ടാ‍ടണ പ്രിഥ്വീരാജിനോട് ക്ഷമിക്കണം എന്ന് മലയാളികളോട് അഭ്യർത്ഥിച്ചിട്ടും കാര്യം ഇല്ല! അവനോട് അത്ര ദേഷ്യം ഒന്നും ആർക്കും ഇല്ല... ഒക്കേം ലവന്റെ അണ്ണാക്കീ കിടക്കണ നാലിഞ്ച് സാധനത്തിന്റെ കേടാ... (തെറ്റിദ്ധരിക്കല്ല്...നാക്ക്) ഞങ്ങള് താഴത്തും വക്കൂല്ല തലേലും വക്കുല്ലാന്ന് പറഞ്ഞ് കൊണ്ട് നടക്കണ മമ്മൂട്ടീം മോഹൻലാലും അവരുടെ ഇംഗ്ലീഷം വരെ അവന് കുതിര കേറാൻ ഉള്ളേണ്ന്നാണ് ഓന്റെ വിചാരം! ഒവ്വ മറച്ച്..!!

ബെർളിച്ചായന്റെ ലിങ്ക്.... http://berlytharangal.com/?p=7928

16 comments:

സംഗതി നന്നായെങ്കിലും ഒരല്പം നീണ്ടു പോയോ എന്നൊരു സംശയം...!!! അന്നാലും അലക്ക് അങ്ങാട്ട്.... :-)

ആഹാ.. അവസാനം നിനക്കു പ്രാന്തായി അല്ലെ?? ടേയ്... ഇതുപോലുള്ള കാര്യങ്ങളൊക്കെ ചെയ്യുമ്പോ സീനിയേര്‍സിന്റെ അടുത്ത് വന്നു അനുഗ്രഹമൊക്കെ മേടിക്കണ്ടേ..??

എന്തായാലും സംഗതി കലക്കന്‍ ആയി വരുന്നുണ്ട്.. ഇതു മാത്രേ വായിച്ചോള്ളു.. ബാക്കീം കൂടി വായിച്ചിട്ട് വിശദമായിട്ട് നിന്നെ കാണാം..

വാല്‍ : ഹോ പണ്ടൊക്കെ ഞാന്‍ നിന്റെയൊക്കെ പിന്നാലെ നടന്ന് ലിങ്ക് തന്ന് എന്റെ ബ്ലോഗില്‍ കേറി ഒരു കമന്റിടെടാ ഇടെടാ എന്നു പറഞപ്പൊ നീയെന്താ പറഞത്..?? എനിക്കു പ്രാന്താണെന്ന് അല്ലെ..?? അനുഭവിക്കെടാ അനുഭവിക്ക്.. നിന്റെയീ ബ്ലോഗ് ഒരുപാടു കമന്റുകള്‍ കിട്ട് നട്ടപ്രാന്ത് പിടിക്കുമെടാ... ആശംസകള്‍...!!

ഹഹ.. സജിച്ചായാ... ഇത്തിരി നീണ്ടൂന്ന് എനിക്കും തോന്നി! എല്ലാരേം കുറ്റം പറഞ്ഞ് വന്നപ്പം നീണ്ടത! കുറ്റം പറയാൻ നുമക്ക് 100 നാവല്ലെ.. (ഒന്നും കുറയ്ക്കാനും പറ്റണില്ല..)

ചാത്തപ്പ ഓട്രാ..! നി വന്നൂല്ലേ... കമന്റ് കിട്ടാൻ ഞാൻ ഭീക്ഷണി വരെ മുഴക്കി നോക്കി... ഒക്കേത്തിനേം ഒതുക്കണം..!

ഹിഹി ലത് കലക്കി, അല്ലേലും ചന്തീം മൊലേം കൂടുതലു കാണുമ്പം നിനക്കൊക്കെ എളക്കം കൂടുതലാ, എന്നിട്ടിപ്പം അചായൻ, ബോൾഡ്നസ്,,,എന്റമ്മോ എന്തൊക്കെ പുകിലാ....

പൃഥ്വിരാജ് പത്രപ്രവര്‍ത്തകയെ പ്രേമിക്കുന്നില്ല എന്നു പരസ്യമായി പറഞ്ഞ ശേഷം പത്രപ്രവര്ത്തകയെ വിവാഹം കഴിച്ചു.
ഇതാണോ ആളുകള്‍ രായപ്പനണ്ണനെ വെറുക്കാനുള്ള കാരണം.
നിത്യയെപോലെ ശാലീനത നമ്മുടെ ബസ്റ്റാന്റ്ട് അമ്മിണിക്ക് പോലുമില്ലഹ ഹ ഹ നല്ല അവതരണം ഓടടാ:(:(

പടച്ചോനെ, എനിക്ക് പേടിയാവുന്നല്ലോ!

അതെന്തൂട്ടിന്...?

പിടിക്കുമ്പോ ഭൈരവനില്‍ പിടിക്കനമായിരുന്നു ...ബെര്‍ളിയും പടാരും ഒക്കെ ഇപ്പോള്‍ ഈച്ച ഡാക്കള്‍ അല്ലെ ;)

നന്നായിരിക്കുന്നു..!

ട്രയാങ്കിൾ അങ്കിളേ... നമുക്ക് ബെർളി മതി...നുമ്മ ചെറുതല്ലേ..:D

നന്ദി സ്വന്തം സുഹ്രിത്തേ..

ഫേമസ് ആകാന്‍ പത്രക്കാരന്റെ നെഞ്ഞത്തോട്ടും കേറണം. കാരണം ഞാനും സൂപ്പര്‍ സ്ടാറാ!!!!

പത്രമിടാൻ വരുന്നവരും പത്രക്കാരാവുന്ന കാലാ...! എന്ത് കാര്യം ഇരിക്കണ്...

രായപ്പനെ കുറ്റം പറയുന്ന സൂപ്പര്‍ സ്റ്റാര്‍ ഫാന്‍സ്‌ ഒക്കെ അയാളുടെയും മറ്റു സൂപ്പറുകളുടെയും ആദ്യ ചിത്രങ്ങളിലെ അഭിനയം കണ്ടിട്ട് പറയട്ടെ, ആരാ കേമനെന്ന്. പിന്നെ കയ്യിലിരിപ്പ്... അതിനെപ്പറ്റി ഞാനൊന്നും പറയുന്നില്ല.

Post a Comment