Friday, November 4, 2011

ഉടുപ്പ് കീറും പെണ്ണിന് ഊരിപ്പോവും പയ്യൻ!


ഒരു സ്വാതന്ത്ര്യസമര ചരിതം!

“ഈ ഉടുപ്പ് കണ്ടുപിടിച്ചവൻ ആരാ! കൊഴുത്ത് മുഴുത്ത ഈ സൗന്ദരര്യമൊക്കെ നൂൽകച്ചകളിൽ പൊതിഞ്ഞ് സൂക്ഷിക്കണമത്രേ!” - ചരിത്രം ഭൂമികുലുങ്ങിയത് പോലെ കീഴ്മേൽ മറിഞ്ഞ തൊണ്ണൂറുകളിൽ മലയാളമണ്ണിന്റെ സൗന്ദര്യം ചിട്ടിതുണികൾക്കുള്ളിലെ തുറുങ്കിൽ കിടന്ന് നെടുവീർപ്പോടെ ആത്മഗതം ചെയ്തു.

 മാറിലൊരു കഷണം തുണിയും നേരിയ മുണ്ടും അലങ്കരിച്ച ആ നഷ്ടപെട്ട വസന്തകാലം എന്ന് തിരിച്ച് വരും! ഈ തുണികൂട്ടങ്ങളുടെ ഏതറ്റം പിടിച്ച് വലിച്ച് കീറിയാൽ അതിനകത്ത് വീർപ്പ് മുട്ടുന്ന തനിക്ക് അല്പം ശുദ്ധവായു കിട്ടും!  സ്വാതന്ത്ര്യം വരും! പാശ്ചാത്യ ലോകം ആസ്വദിക്കുന്ന സൗന്ദര്യസ്വാതന്ത്ര്യം മലകൾ കടന്ന് മലങ്കാറ്റിൽ പരന്ന് ഈ മലയാളമണ്ണിലും വരും. അടിച്ചമർത്തപെട്ട സൗന്ദര്യം സ്വപ്നം കണ്ടു.


ഹും! സൗന്ദര്യത്തിന് നഗ്നത എന്ന് വിളിപ്പേരിട്ടിരിക്കുന്നു സാമ്രാജ്യത്വശക്തികൾ.. വസ്ത്രങ്ങൾ നഗ്നത മറയ്ക്കാൻ ആണത്രേ!
തുറുങ്കലുകൾക്കും ന്യായീകരണങ്ങൾ!
തോൽ‌പ്പിക്കണം.. അവസാന സ്വാതന്ത്ര്യം വരെ തോൽ‌പ്പിക്കണം! കുടശീലകനമുള്ള തുണിതുറുങ്കലുകളിൽ കിടന്ന് സ്വാതന്ത്ര്യസമരത്തിന്റെ യുദ്ധമുഖങ്ങൾ തുറന്ന്  സൗന്ദര്യം പ്രതികരിക്കാൻ തുടങ്ങി.

വിപ്ലവം തുടങ്ങേണ്ടതെവിടെ നിന്ന്?? സൗന്ദര്യം കൂലങ്കുഷമായ് ആലോചിച്ചു. ആഗോള താപനം കൂടി വരുന്ന കാലഘട്ടത്തിന്റെ തുടക്കമായിരുന്നു അത്. ഇത്ര കനമുള്ള തുണി കൊണ്ട് ബ്ലൌസ് തയിച്ചാൽ നാളെ വരുന്ന ചൂടിനെ എങ്ങനെ താങ്ങും!?! കുറയ്ക്കാം.. കനം കുറയ്ക്കാം! ആദ്യ സമര പടയൊരുക്കം! കട്ടി ചിട്ടി തുണികൾ വലിച്ചെറിഞ്ഞ് നേർത്ത തുണികളിലൂടെ പുറം ലോകത്തേക്ക് ഒളിഞ്ഞ് നോക്കി സൗന്ദര്യം ആശ്വാസം കൊണ്ടു.വിപ്ലവം വെളിച്ചം കണ്ടു. അകത്തുള്ളത് കാണാതിരിക്കാനോ, കാണിക്കാനോ ഈ ധാരണം എന്ന് കാണുന്നവന് ധാരണയില്ലാതാക്കും വിധം സാധാരണമായി ആ വിപ്ലവം.

പക്ഷേ സൗന്ദര്യം സംതൃപ്തയായില്ല.  പോരാ..! വെറും ഈ ഉളിഞ്ഞ് നോട്ടമല്ലെന്റെ ജന്മാവകാശം. ഇതല്ല സ്വാതന്ത്ര്യം. പുറത്ത് കടക്കണം. കെട്ടുപാടുകൾ പൊട്ടിച്ച് പുറത്ത് കടക്കണം. കീറാം.. തുണികൾ വലിച്ച് കീറാം! വിശാലമായ് ചിന്തിക്കാം. എവിടെ കീറും? വിപ്ലവമാണെന്ന് പറഞ്ഞ് എടുത്ത് ചാടിയാൽ കോമ്പ്ലക്ഷനെ ബാധിക്കും. സൂക്ഷിക്കണം...

തൽക്കാലം പ്രശ്നസാധ്യത തുലോം കുറഞ്ഞ പുറം തന്നെ കീറാം.!! കീറി. പരമാവധി കീറി. 1 മീറ്റർ തുണി കൊണ്ട് തയ്യിച്ചത് കാൽ മീറ്ററിൽ ഒതുക്കും വിധം കീറി. വാഹ്! ഫുട്ബോൾ ഗ്രൌണ്ട് പോലെ വിശാലമായ് തുറന്നിട്ട പുറംജാലകത്തിലൂടെ സൗന്ദര്യം നിയന്ത്രിത സ്വാതന്ത്ര്യം ആസ്വദിച്ചു. നേരിയ നൂലിഴകളിലൂടെ വർണ്ണപൂക്കളും മിനുക്കു പണികളുമുള്ള അലങ്കൃത കുഞ്ചകങ്ങൾ സ്വാതന്ത്ര്യ സമര പതാകകളായ് അതിനിവേശ ശക്തികളെ വെല്ലുവിളിച്ചു.

[എങ്കിലും ഒത്തപുറത്ത് കെട്ടിയവന്റെ താളപിഴകളും,   ചട്ടുകപാടുകളും കരിങ്കാലി മറുകുകളുമുള്ള ചില പിന്തിരിസുന്ദരികൾ സമരത്തിൽ ചേരാതെ കഴുത്ത് വെട്ടാത്ത ബ്ലൌസുമിട്ട് പിന്തിരിഞ്ഞ് നിന്നു. കരിങ്കാലികൾ എവിടേയും ഉണ്ടല്ലോ!]

സാരിയിലെ സ്വാതന്ത്ര്യം ചുരിദാറിലേക്കും.

ഈ നേർത്ത തുണിയിലൂടെയും കീറിപൊളിച്ച കഴുത്തിലൂടെയും ലഭിച്ച നിയന്ത്രിത സ്വാതന്ത്ര്യം പക്ഷേ എല്ലാ പ്രദേശങ്ങൾക്കും ലഭിക്കുന്നില്ല. സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചം കടന്ന് ചെല്ലാത്ത പ്രദേശങ്ങൾ ഇനിയും ബാക്കിയുണ്ട്-കീഴോട്ട് നോക്കിയിരുന്ന് സമരമുറകൾ ആലോചിച്ച സൗന്ദര്യം കണ്ടെത്തി!

സാരിയിൽ പക്ഷേ, ആ പ്രദേശങ്ങളിൽ സ്വാതന്ത്ര്യ കിരണങ്ങളെത്തിക്കാൻ ബുദ്ധിമുട്ടാണ് സാരിതുറുങ്കലുകളുടെ തന്ത്രപ്രധാനമായ ചുവരുകൾ ആണവിടം. ആ വൃത്തികെട്ട ജയിലിന്റെ ചുറ്റുമതിലുകളിൽ തുളയിടൽ അതിവിപ്ലവമായ് പോവും. പിന്നെ എവിടെ പിടിച്ച് കീറും. അതെ ചുരിദാറിൽ തന്നെ. സാരിയിൽ നിന്ന് സ്വാതന്ത്ര്യ സമരം ചുരിദാറിലേക്കും ആളിപടർത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി സൗന്ദര്യം  തിരിച്ചറിഞ്ഞു.

പാശ്ചാത്യമങ്കമാർ മുട്ടോളം പോന്ന ഒരു മിഡിയുമിട്ട് ആ മിഡിയിൽ നേരെ ഒരു പൊളിയുമിട്ട് നടക്കുന്ന കണ്ട് നാം എത്ര കൊതിയോടെ നിന്നിട്ടുണ്ട്..! ഈ ഇരുട്ടിൽ നിന്നൊന്ന് മോചിക്കപെടാൻ എത്ര കൊതിച്ചിട്ടുണ്ട്! കീറാം. ചുരിദാർജയിൽ ഉണ്ടാക്കിയവൻ അതിന്റെ പള്ളയിൽ ഒരു പൊളി വച്ചത് വരാനിരിക്കുന്ന സ്വാതന്ത്ര്യ സമരം മുന്നിൽ കണ്ട് തന്നെ ആവും. താരതമ്യേന ദുർബല പ്രദേശമായ അവിടെ തന്നെ കീറാം. അരകെട്ട് വരെ അങ്ങ് കീറാം. പ്രകാശം പരക്കട്ടെ! സ്വാതന്ത്ര്യക്കതിരുകൾ ഉൾക്കോണുകളിലും ഇത്തിരി വെട്ടം വീശട്ടെ!

കീറി തുറന്നകത്തേക്ക് നോക്കിയ സൗന്ദര്യം ഞെട്ടി! എന്തൊരു ജെയിലാണിവിടം. എത്ര ശക്തമായ മതിലുകൾ! ദുർബ്ബലപെടുത്തണം. അല്ലെങ്കിൽ ഈ കീറൽ സമരം വെറും പാഴായ കീറാമുട്ടി ആയിപോവും. ‘ബോട്ടം’ ആണത്രേ പാര; ഈ ഘോരാന്തകാരത്തിനുത്തരവാദി! ഇവിടെയും മറഞ്ഞ് കിടപ്പുണ്ടൊരു സമര പതാക! ഇറ്റു വെളിച്ചം കാണാൻ കൊതി പൂണ്ട്! കഞ്ചുകപതാക പോലെ ഈ കുഞ്ചക പതാകയും പുറം ലോകം കാണണം! സ്വാതന്ത്ര്യകൊടികൾ ആവണം!

കനം കുറയ്ക്കണം. പണ്ട് നസ്രാണി പെണ്ണുങ്ങൾ ചട്ടയും മുണ്ടുമുടുത്താരുന്ന കാലത്ത് പള്ളിയിൽ പോകുമ്പം തലയിൽ പുതച്ചിരുന്ന നേർത്ത പുതമുണ്ടുണ്ടത്രേ! അത് മതി ബോട്ടം തുന്നാൻ! സ്വാതന്ത്ര്യം പ്രകാശിക്കട്ടെ! കീറികയറ്റിയ ടോപ്പും നേർത്തതും തൊലിയിലൊട്ടിയതും എന്താണ്ടൊക്കെയും ആയ ബോട്ടവും ഇട്ട്  നടവഴികളിൽ പാറിപറപ്പിക്കുന്ന കാറ്റ് വരാൻ കണ്ണാടി ദൈവങ്ങളോട് പ്രാർത്ഥിച്ച് സുന്ദരിമാർ പുറത്തേക്കിറങ്ങി! ആഹാ പൂക്കൾ തുന്നി ഞെറി പിടിപ്പിച്ച പതാകകൾ സുവ്യക്തം! സ്വാതന്ത്ര്യക്കതിരുകൾ ഉൾനാടൻ ഗ്രാമങ്ങളിലും അലയൊളി വീശുന്നു!

പക്ഷേ തീർന്നില്ല. ചുരിദാറിൽ വിപ്ലവം കൊണ്ട് വന്നെങ്കിലും സ്വാതന്ത്ര്യം അടിച്ചമർത്തുന്ന ദുഷ്ടശക്തികൾ ഇനിയും ബാക്കിയുണ്ട്. ഒരു പ്രദേശം സ്വാതന്ത്ര്യവെളിച്ചം കണ്ടപ്പോൾ മാ‍റു..ചെ.. മറു പ്രദേശം അവിടെയും വസ്ത്രാധിനിവേശത്തിൻ കീഴിലാണ്. അവിടത്തെ സുപ്രധാന അതിനിവേശ ശക്തി ചുരിദാറിന്റെ കൂടെ ഫ്രീ ആയി വരുന്ന ഷാൾ ആണ്! ആര് കണ്ട് പിടിച്ചെടാ ഈ പണ്ടാരമൊക്കെ! വലിച്ച് പറിച്ച് ദൂരെ കളഞ്ഞാ‍ലോ! വേണ്ട; അത്ര കടുംകൈക്ക് മുതിർന്നാൽ യാഥാസ്ഥിതിക ക്ഷുദ്രശക്തികൾ പ്രതികരിക്കും. എളുപ്പം ചെയ്യാവുന്ന ഒരു പരിപാടി ഉണ്ട്. കഴുത്തറ്റം അങ്ങ് കയറ്റിയിടാം. ഇല്ലെങ്കിൽ ആർക്കും ശല്യമില്ലാതെ സൈഡിലെവിടേലും തൂക്കാം.  ഇത്രയും സ്വാതന്ത്ര്യം കൊണ്ട് വരാമെങ്കിൽ പിന്നെ ഒരു കൊച്ചു കോതലയാണോ പ്രശ്നം! പുതിയ ഫാഷൻ. അങ്ങ് കയറ്റിയിട്ടു. മേലോട്ട് പരമാവധി കേറാവുന്നേടത്തോളം കയറ്റിയിട്ടു! പിന്നെ ചിലർ ഡീസന്റ് ആയ് അരികിലെവിടേലും പിന്നിയിട്ടു. ഇത്രേം ഒക്കെ നുമ്മടേലും ഉണ്ടെന്ന് നാലാള് കാണട്ട്!  ഹല്ല പിന്നെ!

[പക്ഷേ അവിടെയും പിന്തിരിസുന്ദരികൾ കരിങ്കാലികളായി തിരിഞ്ഞ് നിന്നു! ഉള്ളവൾക്കല്ലേ തുറന്ന് വച്ചിട്ട് കാര്യം ഉള്ളു! ഇല്ലാത്ത നമ്മൾ തുറന്നിട്ട് എന്തിന്! അതുകൊണ്ട് നമുക്ക് മൂടിപുതച്ച ഭാവശുദ്ധിയുടെ നിറകുട മകുടങ്ങളാകാം! കുടമില്ലാത്തവൾക്ക് ഉള്ള കുടം മകുടം!]

അങ്ങനെ സൗന്ദര്യം ഷാളുമാറ്റി, വെള്ളിതളികയിൽ ചന്ദനകുടങ്ങളെന്ന പോലെ താളത്തിൽ ചുവട് വച്ച് അടിവച്ചടിവച്ച് മുന്നോട്ട് നീങ്ങി.. നീങ്ങികൊണ്ടേ ഇരിക്കുന്നു. പുതിയ പുലരികളിലേക്ക്.. പുതിയ പ്രകാശത്തിലേക്ക് ഇരുളില്ലാത്ത ലോകം സ്വായത്തമാകും വരെ നിശബ്ദസമരം തുടർന്ന് കൊണ്ടേ..! ഇനിയുമെന്തൊക്കെ കാണാൻ കെടക്കണ്....!
                                                 **************
അവിടെ അങ്ങനെ സമരം തുടരവേ ഇങ്ങ് പിന്നോട്ട് മാറി സൗന്ദര്യസ്വാതന്ത്ര്യകന്യക മറനീക്കി പുറത്ത് വരുന്നതിലുള്ള ഊറിയൊലിക്കുന്ന ആഹ്ലാദത്തിൽ ആക്രാന്തം മൂത്ത് അവളെ എങ്ങനെ വളച്ചൊടിയ്ക്കാം എന്ന വഴി തേടി സൂപ്പർ മാനും ഹീമാനും സ്പൈഡർമാനും കാണാൻ പോയിരുന്ന യുവ കോമളമോന്മാർ ഒരു സത്യം തിരിച്ചറിഞ്ഞു! സൂപ്പർമാൻ തന്നെ ഹീറോ സ്പൈഡർമാൻ തന്നെ ഹീറോ! അവരെ ഹീറോ ആക്കുന്ന നഗ്ന സത്യം എന്താണ്?? അതെ! അത് തന്നെ! പരസ്യമായവരൊക്കെ ഇട്ട അണ്ടർവേർ! വേർ? വേർ ഈസ് മൈ അണ്ടർവേർ? അവർ തല പുകഞ്ഞു! ഇമ്പ്രഷൻ ബരാൻ അണ്ടർവെയറു കാണണം!

പണ്ട് പ്രായം ഇരുപത് വരെ വള്ളിനിക്കറിട്ട് വയറു കാണിച്ച കാലം അല്ല; ലുങ്കിയുടുത്ത് കേറ്റികുത്തിയ കാലം അല്ല; എന്നോ ഏതോ അമുൽ/സെറെലാക്ക്/പാമ്പർ സംസ്കാരത്തിന്റെ ഭാഗമായ് പുരുഷ പൊടികളുടെ ദേഹത്തെല്ലാം നിക്കറ് പോയ് പാന്റ് കയറി. ഒക്കേം കെട്ടിമറച്ച ഈ കോലത്തിൽ എങ്ങനെ ഒരു സൂപ്പർ മാൻ ആവും!!!??!!! അവന്റെ   ചോദ്യചിഹ്നങ്ങൾ ആശ്ചര്യചിഹ്നങ്ങളുടെ തടവറയിലായി........

......ഊരാം! അവനും തീരുമാനിച്ചു! ഊരി അങ്ങ് നെല്ലിപടിയിൽ കൊണ്ട് വയ്ക്കാം. മൊബൈൽ ഫോൺ ഇല്ലാത്ത മറ്റേ കൈ കൊണ്ട് ഇടക്കൊന്ന് മേലോട്ട് കയറ്റി എന്ന് വരുത്താം. അണ്ടർവെയറിന്റെ ഇലാസ്റ്റിക്കും നിറവും ബ്രാന്റും എങ്കിലും നാലാള് കാണട്ടെ! സൂപ്പർമാൻ ആയില്ലെങ്കിലും ഇലാസ്റ്റിക്ക് മാൻ എങ്കിലും ആവൂല്ലോ. (പക്ഷേ ഈ നൂതന വിപ്ലവ ഫാഷന് പിന്നിൽ ചില അണ്ടർവെയർ കമ്പനിക്കാരുടെ കറുത്ത കൈകൾ ഉണ്ടോ എന്നും സംശയിക്കുന്ന ദോഷൈകദൃക്കുകളും ഒണ്ട്! ആ അങ്ങനെയെങ്കിലും അവനത് ഇടുന്ന ശീലം ഉണ്ടാക്കട്ടെ എന്ന് ആശ്വസിക്കുന്ന ഗുണൈകദൃക്കുകളും ഉണ്ട്)   സത്യങ്ങള്‍ എപ്പോളും മെനകെട്ട പണ്ടാരങ്ങള്‍ ആണ്. മറ നീക്കി പുറത്തു വന്നുകൊണ്ടേ ഇരിക്കും! പ്രത്യേകിച്ച് സുന്ദരമായ സത്യങ്ങള്‍. എത്ര മറച്ചാലും ഏതെങ്കിലും തലപ്പോ വാലോ വെളിയില്‍ കാണിക്കാതെ ഇരിക്കാന്‍ സത്യത്തില്‍ സത്യതിനാവില്ല! പ്രകൃതിയുടെ ഏറ്റവും വലിയ സത്യം ആയ നഗ്നതയും അത് പോലെ തന്നെ! അതും അല്പം കൊഴുത്ത മുഴുമുഴുത്ത സത്യങ്ങള്‍ ആണെങ്കില്‍ പറയുവേ വേണ്ട!

28 comments:

അമ്പട കള്ളാ ആഗ്രഹം മോശമില്ലല്ലോ..........

കലക്കീട്ടാ, സത്യത്തിൽ നിന്റെ ആഗ്രഹം ഒരല്പം കടന്നോ.. ഹെയ് ഇല്ലില്ല. ഇതിലൊരു ആക്ഷേപ ഹാസ്യത്തിൽ പൊതിഞ്ഞ ശക്തമായ പ്രതിഷേധമുണ്ട്. കൊള്ളാം. തുടരുക

പണ്ട് ഈജിപ്റ്റില്‍ ഫേസ്ബുക്കിലൂടെ മുല്ലപ്പൂ വിപ്ലവം ഉണ്ടായി.......
ഹൊ ഇനി ഈ ബ്ലോഗിലൂടെ ഇങ്ങനെ ഒരു ഇപ്ലവം.ഹൊന്റമ്മോ!!!!

സൌന്ദര്യത്തിനും വേണ്ടേ സ്വാതന്ത്ര്യം! വലിച്ചെറിയപെടട്ടെ വിലങ്ങുകൾ നേടാനുള്ളത് സ്വാതന്ത്ര്യം മാത്രം നഷ്ടപെടാനുള്ളത് വസ്ത്രങ്ങളും..ചെ ജയിലുകളും!

അമ്പട കള്ളാ..... ഓരോ പൂതികള്‍.... വല്ലതും നടക്കുമോ... നടന്നാല്‍... ആശാനേ... ജംഗ ജഗ ജഗ.... :P

കുറച്ചുപെരന്കിലുംഇതൊക്കെ കണ്ടും കാണിച്ചും നിര്‍വ്ര്തിയടങ്ങുന്നവരാ...നാട്ടില്‍ സ്ത്രീകള്‍ക്കെതിരെ ആക്രമം കുടുന്നതില്‍(പുരുഷന്മാര്‍ക്കും)വസ്ത്രധാരണത്തിന്റെ പങ്കുവലുതുതന്ന്യ ഇനീ ചിലപ്പോള്‍ ഈ പോസ്റ്റ്‌ വായിച്ച ചിലര്‍ വിജാരിക്കുന്നുണ്ടാകും "വസ്ത്രംഉപേക്ഷിക്കു,പ്രക്ര്തിയിലേക്ക് മടങ്ങു"........ആക്ഷേപഹസ്സ്യത്തിളുടെയുള്ള പോസ്റ്റ്‌ അസ്സലായി ഉണ്ടെമ്പോരി

അപ്പൊ ഇനി ഇപ്പൊ മുന്നിലും കീറണം അല്ലെ ? ഫുതിയ ഫാഷന്‍ !! എന്ത്യേ? നല്ല പോസ്ടാണ് ..എനികിഷ്ടായി..എല്ലാ ഭാവുകങ്ങളും..

ഈ വസ്ത്രാക്ഷേപം കൊള്ളാം.... ചൂരിധാരിന്റെ ഷാള്‍ ... അതിന്റെ ഉപയോഗം ഇന്ന് കഴുത്തില്‍ ചുറ്റാന്‍ ... അല്ലെങ്കില്‍ തോളില്‍ തൂക്കാന്‍ ... അത് കൊണ്ടുള്ള യഥാര്‍ത്ഥ ഉപയോഗം എന്താണെന്ന് മനസ്സിലാവുന്നില്ല .....
ആശംസകളോടെ ..... (തുഞ്ചാണി)

സ്വാതന്ത്രം എല്ലാ അര്‍ത്ഥത്തിലും വേണ്ടതാണ്... വസ്ത്രധാരണവും വ്യക്തിപരമായ താത്പര്യങ്ങള്‍ ആണ്.. അങ്ങനെ കരുതി വിട്ടേക്കാം.. എന്നാല്‍ ഫാഷന്‍ ഭ്രമത്തോടെ നമ്മള്‍ ആരെയൊക്കെയോ അന്തമായി അനുകരിക്കാന്‍ ശ്രമിക്കുന്നത് ആശാസ്യമല്ല താനും... comfortable ആയ വസ്ത്രധാരണമാണ് എന്റെ ഫാഷന്‍ എന്ന് പറയാന്‍ എത്ര പേര്‍ക്ക് കഴിയുന്നുണ്ട്....??

ഇതെല്ലാം ചുമ്മ പറഞ്ഞതല്ല.. ഒന്ന് ആലോചിച്ച് നോക്കിയാൽ നടന്ന്കൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നല്ലേ. പണ്ട് പെണ്ണുങ്ങൾ ചുരിദാറിട്ടാൽ വളരെ നീറ്റ് ആരുന്നു. അര വരെ കീറി കയറ്റിയ സ്ലിറ്റ് ഇല്ലാരുന്നു. ഷോൾ മാറ് മറയ്ക്കാൻ ഉള്ളതായിരുന്നു. ഇന്നിപ്പൊ കാലിന്റെ വണ്ണം കാണിക്കുന്ന ബോട്ടവും, കീറി പൊളിച്ച ടോപ്പും, പിന്നെ കാര്യമായ് എന്തെങ്കിലും ‘ഉണ്ട്’ എന്ന് ഉറപ്പുള്ളവർക്ക് ഷോൾ കഴുത്തിൽ കുരുങ്ങിയ ഒരു അലങ്കാരവും (അല്ലാത്തവർക്ക് അത് നീറ്റ്നെസിനുള്ള ഉപാദിയും- ഇത് ഉള്ളതല്ലേ?) എന്നിട്ട് ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവേന ഒരു നടത്തവും! മീൻ കാരന്റെ കൊട്ട കണ്ട പൂച്ചയെ പോലെ ആക്രാന്തത്തോടെ അവരെ നോക്കി വെള്ളമിറക്കുന്ന ആണുങ്ങളോട് മുഖത്ത് പുച്ഛവും അകത്ത് കൊതിക്കെടാ എന്ന ഭാവേന കള്ളച്ചിരിയും! പാവം നമ്മുടെ പെണ്ണുങ്ങടെ മൌന പ്രതികരണം! പ്രതികാരം. സമരം! അവരു കാണിക്കട്ടെ നമുക്ക് കാണ. കണ്ട് കണ്ട് കണ്ട്രോൾ പോവുമ്പം അറിയാതിത്തിരി ആക്രാന്തം കൂടി പോയാൽ പിന്നെ...., “പീഡന കേസിൽ അറസ്റ്റിൽ”

സൗന്ദര്യത്തിന് നഗ്നത എന്ന് വിളിപ്പേരിട്ടിരിക്കുന്നു സാമ്രാജ്യത്വശക്തികൾ..ഉള്ളവൾക്കല്ലേ തുറന്ന് വച്ചിട്ട് കാര്യം ഉള്ളു! ഇല്ലാത്ത നമ്മൾ തുറന്നിട്ട് എന്തിന്!

ദീപ്തമായ ഓര്‍മ്മകള്‍ ..! ഒഴുക്കുള്ള അവതരണം കൂടിയായപ്പോള്‍ വായിക്കാന്‍ നല്ല സുഖം ഉണ്ട് .

എനിക്ക് വളരേയധികം ഇഷ്ടായി ട്ടൊ. കുറച്ചൊന്ന് മാറിയാൽ അശ്ലീലമായിപ്പോകാൻ സാധ്യതയുള്ള പോസ്റ്റായിരുന്നു. പക്ഷെ അപാരമായ കയ്യടക്കത്തോടെ ഇതിനോടൊക്കെയുള്ള പ്രധിഷേധം വളരെ സരസമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ, ആശംസകൾ.

നന്ദി. എല്ലാവർക്കും വായിച്ചതിനും അഭിപ്രായങ്ങൾ പങ്ക് വച്ചതിനും.

ഇങ്ങനെ കാര്യം പറഞ്ഞിട്ടും
ആരും തെറി പറയാഞ്ഞതെന്തു ?

ശബരിമല പോലത്തെ ബ്ലോഗാ... പെണ്ണുങ്ങൾ ആരും കേറീട്ടില്ല.. അവര് കണ്ടാലല്ലേ തെറി ഒക്കേം ബരൂ..!

പെണ്ണുങ്ങള്‍ ഉണ്ടന്റെ കുടം ഉടക്കുമോ?

പൂ. ഹോയ്... രാജാവ് നഗ്നനാണേ.........
അഭിനന്ദനങ്ങൾ

കൈ അടക്കത്തോടെ
ഒരു സമകാലിക പ്രശ്നം
നന്നായി അടയാളപെടുത്തി...
(പെണ്ണുങ്ങള്‍ ആരും വന്നില്ലാന്നുള്ള സങ്കടം വേണ്ടട്ടോ..)

ഹഹ.. പെണ്ണുങ്ങൾ അങ്ങനെ ചുമ്മ വന്നാ പോരാ... വിഷയത്തിൽ അടിയുണ്ടാക്കാനോ.. ചീത്ത പറയാനോ വരുമെന്നാണ് ഞാൻ മോഹിച്ചെ.. ഇതിപ്പൊ ഒരു മാതിരി ഡീസന്റ് ഇടപാടായി പോയ്.. ഇത്രേം കുറ്റം പറഞ്ഞിട്ടെങ്കിലും രണ്ട് വാ‍ക്ക് ചീത്ത പറയാരുന്നു.. നാട് വിട്ട് പോന്നേ പിന്നെ പെൺചീത്ത കേട്ടിട്ടേ ഇല്ല.. :(

enthayithippo!! nannayi freedom ellarkkum baadhakamanallo...nadakkatte...aasamsakal

നീ പെണ്ണുങ്ങളുടെ അടിയും തെറിയും കിട്ടാനാണോ ഇത്രയും വലിച്ചു നീട്ടി എഴുതിയത്,അതിനു വേണ്ടി ഇത്രയും സാഹസം ഒന്നും വേണ്ടായിരുന്നു ,,,,,,,,,,,,,പിന്നെ ഇങ്ങിനെ ഒക്കെ എഴുതി എപ്പോഴെങ്കിലും കണ്ണിനു കിട്ടുന്ന ആ (കാഴ്ച സുഖം) ത്തിനു ഭംഗം വരുത്തല്ലേ കുട്ടാ

kollaam oru paridhivare..pakshe chilappol athiru kadakkunnu ennu thonnal aaa enthenkilum aavattu..vayanakkarante sugham alle ezhuthukarante thripthi..hihi

താങ്കളുടെ ചില പോസ്റ്റുകളൊക്കെ വായിച്ചു. നന്നായിരിക്കുന്നു.
വ്യത്യസ്തമായ നല്ലൊരു ശൈലി താങ്കളുടെ പ്രത്യേകതയായി കാണാന്‍ കഴിഞ്ഞു.
തുടരുക.....
പ്രത്യേകിച്ചും ഈ പോസ്റ്റ് എനിക്ക് ഇഷ്ട്ടമായി. അടിപൊളി. ആശംസകളോടെ...

ന്റെ പീറ്ററെ.. കേട്ടിട്ടില്ലാത്തവർക്ക് ഇതൊക്കെ ഇനീം കൌതുകം ആണ്! പീറ്ററൊക്കെ എക്സ്പീരിയൻസ്ഡ് ടീംസ്! ഹിഹി.. നന്ദി എല്ലാവർക്കും വന്നതിനും കമന്റ് ചെയ്തതിനും!

അപ്പൊ... ലതാണ് കാര്യം. നാട്ടീന്നു പോന്നിട്ട് എത്ര കാലമായി? ഇതൊക്കെ നാട്ടിലുള്ള വേന്ദ്രന്മാര്‍ മാത്രം കണ്ടാസ്വദിക്കുന്നതിന്റെ കുശുമ്പ്, അല്ലാതെന്തുവാ. അടുത്ത ലീവിന് വരുമ്പോള്‍ ഈ ട്രെണ്ടൊക്കെ മാറുമെന്ന സങ്കടം... അത് കരഞ്ഞുതീര്‍ക്കുന്നു.

ഏയ്‌, വെറുതെ പറഞ്ഞതാ. മണ്ടൂസന്‍ പറഞ്ഞതുപോലെ വരമ്പത്തുനിന്നാ പറഞ്ഞത്. പിന്നെ, ഈയിടെ മറ്റൊരു ബ്ലോഗില്‍ ഞാന്‍ സംശയിച്ചിരുന്നു, ഈ ലോ വെയിസ്റ്റ്‌ സാധനങ്ങള്‍ ട്രെന്റ് ആക്കിയതിന് പിന്നില്‍ അന്താരാഷ്ട ഇന്നര്‍ വെയര്‍ കമ്പനികള്‍ അല്ലേ എന്ന്. ഫാഷനില്‍ പോകണമെങ്കില്‍ അകത്ത് എ.സി. ഫിറ്റ്‌ ചെയ്യാന്‍ പറ്റില്ലല്ലോ. അപ്പോള്‍ അവരുടെ ഇറക്കുമതി സാധനങ്ങള്‍ തന്നെ ചിലവാകും. അതിന് ഏതോ ബുദ്ധിമാന്റെ തലയില്‍ ഉദിച്ചതാ ഇത്.

ഉണ്ട ഒരു പാര തന്നെ. മിണ്ടാതിരുന്നൂടെ? അവരായി അവരുടെ പാടായി,നമുക്ക് കോളായി എന്ന ഫിലോസഫി ഉണ്ട കേട്ടിട്ടില്ലെന്ന് തോന്നുന്നു.
ശൈലിക്ക് പ്രൈസുണ്ട്. ഉമ്മ സ്റ്റോക്കില്ല. ഉള്ളപ്പോൾ തരാം.
(@സോണി: ആ ബ്ലോഗിന്റെ ലിങ്ക് ഒന്ന് തരുമോ?)

Post a Comment