നകുലന്റെ ചായയിൽ വിഷം!
സണ്ണി സകലതും തട്ടി മറിച്ച് ചാടി മറഞ്ഞ് പാഞ്ഞ് വരുന്നു. ചുണ്ടിനടിയിൽ നിന്ന് ചായ തട്ടിത്തെറിപ്പിക്കുന്നു. എല്ലാവരിലും അങ്കലാപ്പ്!
ഗംഗ കടന്ന് വരുന്നു..
എല്ലാവരും വായും പൊളിച്ച് നിൽക്കുവാണ്. കാണികളും!
പെട്ടെന്ന് സണ്ണി... ആക്രോശിച്ചു..
“ഞാൻ പറഞ്ഞില്ലേ ശ്രീദേവിയെ പൂട്ടിയിടണംന്ന്..”
"എന്ത്..?"
“ശ്രീദേവിയെ പൂട്ടിയിടണം!”
കയ്യോടെ സണ്ണി ശ്രീദേവിയെ കടന്ന് പിടിക്കുന്നു. ശ്രീദേവി ഭ്രാന്തിയേ പോലെ അലറുന്നു. എല്ലാവരും അലമുറയിട്ട് കരയുന്നു. ശ്രീദേവിയെ സണ്ണി അടച്ച് പൂട്ടുന്നു.
രംഗം ശാന്തമല്ല.. എന്നാലും എവിടെയോ എന്തോ ശാന്തം. എന്താണ് ശാന്തം? ക്ലൈമാക്സ് ആയപ്പോല്ലേ കണ്ടേ...
അമ്പടി ഗംഗേ അവളങ്ങ് കേറി കൊഴുക്കണേരുന്നു, നകുലന്റെ കഴുത്തിന് നേരെ...! ഹോ! സണ്ണി അല്ലാതൊരു മനുഷ്യൻ, കണ്ട് നിന്നവരോ നകുലനോ കാണികളോ ഒന്നും അറിഞ്ഞില്ലല്ലോ..!!
* * * * *
പിറവത്ത് ഗംഗ കഴുത്തിന് പിടിക്കാൻ നിൽക്കുകയാണ്.
“വിടമാട്ടേ”... “എന്നൈ നീ വിടമാട്ടേ”... “ഇന്ത പിറവം ഇലക്ഷനുക്ക് ഉന്നൈ കൊന്ന് ഉൻ രത്തത്തൈ നാൻ കുടിപ്പേൻ..” എന്ന് ഡയലോഗ് ഇപ്പം താങ്ങും.
ഗംഗയെ അടക്കിയില്ലേൽ പണിയാവും...
പെട്ടെന്നാണ് സണ്ണി കണ്ടത് അപ്പുറത്ത് ശ്രീദേവി മുടിയഴിച്ച് കോതി കൊണ്ടിരിക്കുന്നത്! സകല കുതന്ത്രവും സൈക്കോളജിയും അരച്ച് കലക്കി കുടിച്ച സണ്ണി ആലോചിച്ചു. ഇനി ഒരു നിമിഷം പാഴാക്കാനില്ല. വൈകിയാൽ പിറവത്ത് നകുലൻ ചാവും. ഗംഗ ഞെക്കി കൊല്ലും! അവിടെയാണേൽ ശ്രീദേവിയുടെ ശല്യം ഇല്ല.
“ശ്രീദേവിയുടെ മുടി തിരുപ്പൻ ആണ്”
സണ്ണി അലറി...!
“എന്ത്??”
“ശ്രീദേവിയുടെ മുടി തിരുപ്പനാണ്ന്ന്!!”
“കത്തിക്കണം.. മുടി കത്തിക്കണം!”
സണ്ണി ശ്രീദേവിയുടെ മുടിയിൽകടന്ന് പിടിച്ചു
ശ്രീദേവി അലറി... സണ്ണി പിടി വിട്ടില്ല..
ശ്രീദേവി പിന്നെയും അലറി.
അപ്പുറത്ത് എന്തോ ഒരു ശാന്തത...!
ശാന്തത എന്താണെന്ന് ആർക്കും പിടിയില്ല. ക്ലൈമാക്സിൽ അറിയാം. പിറവം ദുർഗ്ഗാഷ്ടമിക്ക് ഗംഗ ചോര കുടിക്കുമോ.. സണ്ണിയുടെ ശ്രമം ഫലിക്കുമോ.. നകുലൻ രക്ഷപ്പെടുമോ.. കാത്തിരുന്ന് കാണാം.
9 comments:
ഇതൊരു റിമേക്ക് ആണ് ക്ലൈമാക്സിൽ അത്യാവശ്യം ചില മാറ്റങ്ങൾ വരുത്തിയ റീമേക്ക്. ഇതിലും സണ്ണി തന്നെ താരം!
ചീറബിള്‍ റീമിക്സ്.. ഇതും കൂടി വായിക്കണേ...
ഹി ഹി.. പിണറായി.. പിറവം.. തെരഞ്ഞെടുപ്പ്... ഗംഗ ശ്രീദേവി..... കലക്കി മച്ചു കലക്കി...
ഓ........ഇതിനൊക്കെ കാത്തിരിക്കുന്ന നേരം മൂന്നാല് വാഴ നാട്ടൂടെ. അഞ്ചാറു പടവലങ്ങ എങ്കിലും കിട്ടും.കറി വെക്കാന്‍...!,..!!
ആ വിവാദത്തോട്,അതെന്നല്ല ആ സീരീസില്‍ പെട്ട ഒരു വിവാദത്തോടും താത്പര്യം ഇല്ല....വോട്ടിനു വേണ്ടിയുള്ള ചില കാട്ടികൂട്ടലുകള്‍...........പക്ഷെ ഈ പോസ്റ്റിലെ ആക്ഷേപ ഹാസ്യം ശരിയ്ക്കും പിടിച്ചു.ശ്രീദേവിയെയല്ല,സത്യത്തില്‍ ഇപ്പോള്‍ സണ്ണിയെയാണ് പൂട്ടിയിടെണ്ടത്...കാരണം ഇപ്പൊ ചങ്ങലയ്ക്കാണല്ലോ ഭ്രാന്ത്.....???
ഹാസ്യത്തിന്‍റെ ഉത്തമാരൂപം ,,,തകര്‍പ്പന്‍ ,,
ശാന്തത എന്താണെന്ന് ആർക്കും പിടിയില്ല. ക്ലൈമാക്സിൽ അറിയാം. പിറവം ദുർഗ്ഗാഷ്ടമിക്ക് ഗംഗ ചോര കുടിക്കുമോ.. സണ്ണിയുടെ ശ്രമം ഫലിക്കുമോ.. നകുലൻ രക്ഷപ്പെടുമോ.. കാത്തിരുന്ന് കാണാം.
തകര്‍പ്പന്‍ നര്‍മ്മം..
ഉം എല്ലാം നമുക്ക് ക്ലൈമാക്സിൽ അറിയാം. കാത്തിരിക്കാ. എന്തായാലും ഹാസ്യത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചു. ആശംസകൾ.
When Is Ramadan 2015
ramadan 2015
eid mubarak 2015
islamic calendar 2015
eid mubarak wishes
eid wishes
ramadan wishes
ramadan quotes
eid mubarak images
eid cards
happy eid mubarak
eid greetings
happy ramadan
happy eid
ramadan images
ramadan mubarak images
eid mubarak pictures
ramadan greetings
eid mubarak greetings
eid mubarak cards
eid card
My response is on my own website ».
ramadan quotes
ramadan 2015
eid mubarak 2015
eid greetings
Post a Comment