Wednesday, October 5, 2011

അയ്യപ്പസ്വാമി കൺഫ്യൂഷനിൽ ആണ്..!
അടുത്ത ശബരിമല സീസണിന്റെ കാര്യം ഓർക്കുമ്പോൾ അയ്യപ്പ സ്വാമിക്ക് ആകെ കൺഫ്യൂഷൻ. പൊന്നമ്പലമേട്ടിലിന്റെ സൈഡിലോട്ട് നോക്കുന്ന ഭക്തരോട് എന്ത് പറയും! ഫോറസ്റ്റ് കാരൊപ്പിച്ച പണിയാരുന്നു ജ്യോതി എന്നൊക്കെ ഇക്കാലം വരെ അത് നോക്കി കൈ കൂപ്പി നിന്ന ഭക്തരോട് പറഞ്ഞ് കൊടുക്കാനും പറ്റിയില്ല. അവസാനം അവിശ്വാസികളായ കോടതിയുടെ നാവിൽ ചോദ്യ രൂപേണ കാര്യം ഉന്നയിപ്പിച്ചാണ് അയ്യപ്പൻ സത്യം ജനങ്ങൾക്ക് പറഞ്ഞ് കൊടുത്തത്... 


കോടതി ഒക്കേം മുടക്കും! സ്വസ്ഥമായിട്ടൊരു അന്ധ വിശ്വാസം കൊണ്ട് നടക്കാൻ പോലും സമ്മതിക്കില്ല. ഇത്രയും കാലം ഭക്തർ കൈ കൂപ്പിയത് ദിവ്യ ജ്യോതി സ്വർഗ്ഗത്തിൽ നിന്ന് എന്ന് കരുതീട്ടാണോ.. ഏതായാലും മൊത്തം വിശ്വാസം അല്ലെ...വിശ്വാസം എല്ലാം അന്ധം അല്ലെ...ചോദ്യം ചെയ്യാൻ നിക്കാതെ അങ്ങ് കൈ കൂപ്പാം എന്നേ അവരൊക്കേം കരുതി കാണൂ. രാഹുൽ മഹേശ്വരൻ പണ്ടേ പറഞ്ഞിട്ടും ഉള്ളതാ വിളക്ക് വേറെ ജ്യോതി വേറെ എന്ന്! 


എന്തൊക്കെ ആയാലും അതിപ്പം കോടതീം ഈ റേഷണലിസ്റ്റ്സും കൂടിച്ചേർന്ന് കുത്തി കിടത്തി. ഇനീപ്പൊ അടുത്ത തവണ വരുന്ന ഭക്തരോട് എന്ത് പറയും. പൊന്നമ്പലമേട്ടിൽ കോടതി തെളിക്കുവോ തീ... അവിടെ ഇനി മകര ജ്യോതി ഇല്ലാതായാൽ അതും ഒരു കുറവാവൂല്ലേ... 


കാര്യം ഭക്തർ എത്തും. കാരണം അവർക്ക് ഭക്തി ആണ് വലുത്.. ഫോറസ്റ്റ്കാരുടെ തീ അല്ല. അയ്യപ്പനുള്ളേടത്തോളം അവരു വരും... എന്നാലും പൊന്നമ്പലമേട്...മകരജ്യോതി..! 


മനുഷ്യര് ചെന്ന് നിരങ്ങിയപ്പോൾ കൈലാസത്തിൽ സ്വൈര്യവിഹാരം നടത്തിയിരുന്ന ശിവ ഭഗവാൻ ഫാമിലിയടക്കം അവിടെ അദ്രിശ്യ സാനിധ്യം മാത്രമാക്കി ചുരുക്കിയ പോലെ മകര ജ്യോതിയെ ഒരു മായാ ജ്യോതിയാക്കുന്നതിനേ പറ്റി ആലോചിക്കേണ്ടി വരും അയ്യപ്പൻ...! 


പഴേ ഒരു പാവപെട്ട പത്മനാഭസ്വാമി ഭക്തന്റെ പരിഭവം: പത്മനാഭസ്വാമീ.. നിങ്ങളിപ്പൊ വല്യ കാശുകാരൻ ഒക്കെ ആയിപോയില്ലേ.. ഇനിയിപ്പം ഈ പട്ടിണിക്കാരന്റെ പ്രാർത്ഥന ഒക്കെ കേക്കുവോ...!

8 comments:

"ദീപസ്തന്ഭം മഹാശ്ചര്യം, സര്‍ക്കാരിനും കിട്ടണം പണം" അത്രേ ഉള്ളൂ.
ഇവിടെ ഒരു കോപ്പും മാറില്ല. ഈ വര്‍ഷവും തീപന്തം കത്തിക്കും. കുറെ മ മ മണ്ടന്മാര്‍ അത് കണ്ടു കോള്‍ മയിര് കൊള്ളും.
ഒരു ദിവസം എല്ലാവരും പന്തം കണ്ട് വാ പൊളിച്ചു നില്‍ക്കുമ്പോ ആ പൊന്നമ്പലമേടിന് തീയിടണം. അത് കണ്ട് പുണ്യം കൂടി അവനൊക്കെ ഉടലോടെ സ്വര്‍ഗത്തില്‍ പോട്ടെ. ....

ഈ വാക്കുകള്‍ വിശ്വാസികളുടെ വിശ്വാസത്തെ ഹനിചെങ്കില്‍ എനിക്ക് മതങ്ങയാ. തള്ളെ കലിപ്പ് തീരുന്നില്ലല്ലോ !!!!!!!!!

പത്രക്കാരാ...യുക്തിവാദിയിൽ തീവ്രവാദി ആവല്ലേ....

സ്വാമിമാര്‍ പറയട്ടെ :)

സ്വാമിമാർ എന്ത് പറയാൻ... കണ്ണു തുറക്കാത്ത...കരയാൻ അറിയാത്ത ചിരിക്കാൻ അറിയാത്ത... അങ്ങനൊക്കല്ലേ..! പാവം സ്വാ‍മി.. പറയേണ്ടത് പറഞ്ഞ് കൊടുക്കാൻ ചിലപ്പോൾ ഒരു കോടതിയെ വരെ വേണ്ടി വരും... ഈ സ്വാമിമാരും ദൈവങ്ങളും ഈ ഏജൻസി ഇടപാടൊന്ന് നിർത്തിയെങ്കിൽ...ഇവർക്ക് നമ്മളോട് നേരെ കാര്യം പറഞ്ഞൂടേ...:-W

കേരളത്തിലെ കോടതി പറഞ്ഞു, ജ്യോതി തട്ടിപ്പാന്ന്. പക്ഷെ നടവരവ് കൂടുതല്‍ കിട്ടുന്നത് വരത്തന്മാരായ സ്വാമിമാരില്‍ നിന്നാണ്. അവരോട് അതൊന്നും പറഞ്ഞുകൊടുത്തിട്ടു കാര്യമില്ല, അവരൊട്ട് വിശ്വസിക്കാനും പോണില്ല. വേണമെങ്കില്‍ ജ്യോതിയ്ക്ക് വേണ്ടി മാത്രം ഒരമ്പലം തന്നെ പണിത് കളയും അവര്‍.

Post a Comment