Monday, October 10, 2011

പെറ്റു വളർത്തിയ ഇറച്ചി കോഴി!

 ട്രെയിനിൽ നിന്ന് പെൺകുട്ടി കാല് തെറ്റി വീണു! ഉടൻ പ്രതികരണം: പീഡനം നടന്നോ?! [ഒരുപാട് നീളം കൂടുതലുള്ളത്കൊണ്ട് ട്രെയിനിലും രക്ഷ ഇല്ല! പണ്ട് ആന- ചവിട്ട് സീസണിൽ പാപ്പാന്മാർക്ക് ഉണ്ടാരുന്ന ഡിമാന്റാ ഇന്ന് ട്രെയിനിൽ അപകടപെട്ട സ്ത്രീകൾക്ക്] ......കാല് തെറ്റി വീണതാഡേയ്.......! 

മലയാളിയുടെ ഇന്നത്തെ അവസ്ഥ! എന്നും രാവിലെ പത്രത്തിന്റെ മൂല വരെ ആർത്തിയോടെ അരിച്ച് പെറുക്കുന്നതൊരു  പീഡന കഥ എങ്കിലും കിട്ടാൻ! പഞ്ഞമൊന്നും ഇല്ല... ദിവസേന എന്നോണം സംഗതി ഉണ്ട് താനും! സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ!........... അവിടന്നങ്ങോട്ട് ഉദ്വേഗം തുടങ്ങുകയാണ്!
 ഏറ്റവും രുചിയുള്ള കറി വേറെ എടുത്ത്  ആസ്വദിച്ച് തിന്നുന്ന പോലെ, എല്ലാ ന്യൂസും കളഞ്ഞ് ആക്രാന്തത്തോടെ വായിക്കുന്ന ഒരേ ഒരു സാധനം! മലയാളത്തിൽ 50 രുപക്ക് കിട്ടുന്ന ‘കൊച്ചു’ പുസ്തകം എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന പുസ്തക ഇൻഡസ്ട്രി ഇപ്പോൾ വൻ നഷ്ടത്തിലായി! വിറ്റു പോകുന്നില്ല. ഡെയ്ലി ബേസിസിൽ ചൂടൻ ലൈവ് കഥകൾ കാലത്ത് 5 രൂപക്ക് മുറ്റത്ത് കിട്ടുമ്പോൾ വൈകീട്ട് മുണ്ടിട്ട് മൂടിയ നിഴലുകളായ് ചാനലുകളിൽ കിട്ടുമ്പോൾ പിന്നെ എന്തിന് കൊച്ച് പുസ്തകം!


ഒരേ പോലുള്ളത് പലതവണ വായിച്ചാൽ ആവർത്തന വിരസത വരും.. അത് കഥ ഉണ്ടാക്കുന്നവർക്കും അറിയാം! അപരിചിതൻ... അയൽക്കാരൻ... പ്രണയം നടിച്ച്...അദ്ധ്യാപകൻ... കാലങ്ങൾ ഒക്കെ കടന്ന് പോയി.. മലയാള സിനിമ പോലെ തന്നെ ഈ കഥകളും! ഒന്ന് വിജയിച്ചാൽ അത് പോലെ 10.   പിന്നെ വീണ്ടും അടുത്ത ട്രെന്റ്! അങ്ങനെ കഥയുടെ ലേറ്റസ്റ്റ് ട്രെന്റ് കൊച്ചുപുസ്തകങ്ങളേക്കാൾ കടന്ന കട...! 
നിനക്കുമില്ലേടാ അമ്മയും പെങ്ങന്മാരും..(പെണ്മക്കളും)! പഴയ ഒരു പഞ്ച് ഡയലോഗിന്റെ പഞ്ചും ഇന്ന് പാഴായിരിക്കുന്നു....


രണ്ടാനച്ഛൻ ..
.
        ഇളയച്ഛൻ ... 


                   അച്ഛൻ !


                           ആങ്ങള...!

                                  പിന്നെ...ഇളയച്ഛനും അച്ഛനും ആങ്ങളയും    (മൌനിയായ് അമ്മയും)..!


അങ്ങനെ, തോട്ടത്തിൽ നിന്ന് നേരിട്ട്! എന്ന് പരസ്യം പറയുന്നത് പോലെ, പ്രായം തികയാത്ത കരിമ്പിൻ കുഞ്ഞുങ്ങളെ വിപണിയിലെത്തിക്കാൻ ഏജന്റുകൾ വേണ്ട, ബസ് കണ്ടക്ടർ വേണ്ട..  പ്രേമം പഠിക്കണ്ട... സീരിയൽ പിടിക്കണ്ട..ഐസ്ക്രീമാധി ബ്യൂട്ട്യാധി പാർലറുകൾ വേണ്ട.. വിള ആദ്യം തിന്നതും വിൽക്കാൻ കൊണ്ട് വരുന്നതും വേലി തന്നെ ആയതുകൊണ്ട് ഒളിമറകൾ വേണ്ട..! 


കരിമ്പ് ചണ്ടിയാകും വരെ ലോകം അറിയുകയും ഇല്ല! വില്പന തകർക്കുന്നു...! ചണ്ടിയായ് ഉപേക്ഷിക്കപെട്ടവയിൽ ചിലത് മാത്രം 2 ആഴ്ചത്തെ സദ്യയ്ക്ക് മാധ്യമങ്ങൾ വിളമ്പുന്നു..! അങ്ങനെ ഉച്ഛിഷ്ടത്തിൽ  നിന്ന് വിളമ്പിയ ഉച്ഛിഷ്ടത്തിലും ഇറ്റ് മധുരം ഈമ്പി ഉറുമ്പുകൾ കുറേ മാധ്യമങ്ങൾക്ക് ചുറ്റും വലത് കരത്തിന് വയ്യാവേലി തീർക്കുന്നു..! അതിൽ ചില മധുരാണുക്കൾ അടുത്ത കഥയുടെ ത്രെഡും തീർക്കുന്നു..!


മുട്ടയിട്ട് തളർന്ന ചില ഇറച്ചിയില്ലാ കോഴികൾ കിളുന്ത് കോഴികുഞ്ഞുങ്ങളുടെ ഹോൾ സെയിൽ ഡീസ്ട്രിബ്യൂഷൻ കോഴികൂട്ടിൽ നിന്ന് നേരിട്ട് ഏറ്റെടുക്കുന്നതോടെ വ്യാപാരം കൊഴുക്കുകയായി. ആട്ടിൻ തോലിട്ട പ്രമുഖ കുറുക്കന്മാർക്ക് കോഴിക്കറിയുടെ രുചി ചൂടോടെ വിളമ്പി പിന്നെ കുഞ്ഞുങ്ങൾ നൂറും നൂറ്റമ്പതും തീൻ മേശകൾ താണ്ടുന്നു.... പിന്നെ വാർത്ത സിനിമയ്ക്ക് എത്ര പ്രേക്ഷകർ ഉണ്ടായിരുന്നു... എത്ര കേന്ദ്രങ്ങളിൽ പ്രദർശനം നടന്നു എന്നെല്ലാം ആണ്...!

വാർത്തയിലെ ബാക്കി ഘടകങ്ങൾ: കോഴികുഞ്ഞ് എത്ര കിളുന്താണ്! തിന്ന ആദ്യ കുറുക്കന്മാരും കുഞ്ഞും തമ്മിലുള്ള വിഹിത ബന്ധം! പണ്ട് വേറെ കുഞ്ഞുങ്ങളുടെ ഹോൾ സെയിൽ ഏജന്റ് ആയിരുന്ന കോഴി തള്ള തന്നെ ആണോ ഇതിലും ഏജന്റ്! വായനകൾ തുടരുന്നു.... വാർത്തകൾ കൊഴുക്കുന്നു.. പുതിയ വാർത്തകൾക്ക് ത്രെഡുകൾ ബാക്കി വച്ച് കൊണ്ട്...!ശേഷ പത്രം:


പാപമില്ലാത്തവന്റെ കയ്യിലെ കല്ലുകൾ വിധി പറയുന്ന കാലം വരട്ടെ;


 - വിള തിന്ന വേലികൾക്കെതിരെ ആദ്യം!
 - ഹോൾ സെയിൽ ഏജന്റുകൾക്ക് പിന്നെ!
 - വേലിയുടെ ചെകിട്ടത്തടിച്ചിറങ്ങി പോകാത്ത ഇറച്ചി കൊതിയൻ കുറുക്കന്മാർക്ക് മൂന്നാമത്!


പാപമില്ലാത്ത കൈകൾ ഉണ്ടാകട്ടെ അതിനെല്ലാം മുൻപേ..!


അന്തഃചിദ്രമുള്ളതൊന്നും നിലനിൽക്കുകയില്ല! പെണ്ണ് തന്നെ പെൺ മാംസത്തിന്റെ കച്ചവടം ഏറ്റെടുത്താൽ പിന്നെ പെണ്ണിന് തന്നെ നിലനില്പെവിടെ! ശിക്ഷാവിധികളിൽ ഏറ്റവും മുന്തിയത് വേണ്ടത് അവൾക്കാണ്.


സ്വന്തം ചോരയുടെ ചോരയെ ഊറ്റി കുടിക്കുന്ന.. മാംസത്തിന്റെ മാംസത്തിൽ ദ്രംഷ്ടങ്ങളിറക്കുന്ന... പിച്ചിചീന്തി വിൽക്കുന്ന കഴുകൻ ശപിക്കപ്പെട്ടവൻ! ജനിക്കാൻ യോഗ്യതയില്ലാത്തവൻ ജനിപ്പിക്കാൻ ഒട്ടുമില്ലാത്തവൻ.. ജീവിക്കാനും! കൊടിയ ശിക്ഷ അവനും വേണം.


കളങ്കമില്ലാകിളുന്തുകളുടെ ഇറച്ചിയിൽ പുരണ്ട മസാലകൊണ്ട് പ്രേക്ഷകർക്ക് ചുളിവിൽ ചുടുകഥകൾ വിളമ്പുന്ന മാധ്യമങ്ങളും ആ‍ത്മനിയന്ത്രണം പാലിക്കട്ടെ... യഥാർത്ഥ ധർമ്മം തിരിച്ചറിയട്ടെ!


13 comments:

മാധ്യമങ്ങള്‍ മാത്രം ആത്മ നിയന്ത്രണം പാലിച്ചാല്‍ മതിയോ ഉണ്ടംപോരീ ,നമ്മള്‍ ഇത്രയും വേദനാജനകമായ വിഷയത്തെ നര്‍മ്മത്തിന് വേണ്ടിപ്പോലും ഇങ്ങനെ ലളിതമായി കാണാമോ ?

ഞാൻ അതിലൊരു നർമ്മവും കണ്ടില്ല സിയാഫ്! പീഡന കഥകൾ ചിത്രീകരിക്കുന്നതിൽ മാധ്യമങ്ങൾ കാണുന്ന ന്യൂസ് കവരേജ് വ്യൂ കണ്ടില്ലെന്ന് നടിക്കേണ്ടതല്ല... വാർത്തകൾ വായിക്കുന്നത് വെറുപ്പോടെയാണോ ആകാംഷയോടെയാണോ എന്നത് ചിന്തിക്കേണ്ടത് തന്നെയാണ്.. ശിക്ഷകളുടെ കുറവ്. അതും പരിഹരിക്കപെടേണ്ടത് തന്നെ

എനിക്കിതിലൊരു നർമത്തിലേറെ കാണാൻ കഴിഞ്ഞത് ആത്മരോഷമാണു. കൊള്ളാം ഉണ്ടംസ്,,,

താങ്ക്സ് ഫസലു...

തലക്കെട്ട് കൊള്ളാം.. പെറ്റു വളര്‍ത്തിയ ഇറച്ചിക്കോഴി.. ഇറച്ചിക്കായി പെറ്റുകൂട്ടുന്നവളുമാരും പെരുകുന്നു.. കഷ്ടം..

കരിമ്പ് ചണ്ടിയാകും വരെ ലോകം അറിയുകയും ഇല്ല! വില്പന തകർക്കുന്നു...! ചണ്ടിയായ് ഉപേക്ഷിക്കപെട്ടവയിൽ ചിലത് മാത്രം 2 ആഴ്ചത്തെ സദ്യയ്ക്ക് മാധ്യമങ്ങൾ വിളമ്പുന്നു..!
ഇത് സത്യം .........

ഇവന്മാര്‍കൊന്നും അമ്മയും പെങ്ങളും ഇല്ലേ എന്ന് പറഞ്ഞു കൊണ്ട്..
അടുത്ത പീഡന വാര്‍ത്ത‍ തിരെയുന്ന വായനക്കാരയിട്ടുണ്ട് മലയാളികള്‍ ..
....വലിയ ഒരു സാമൂഹിക വിപത്തിനെ ഒരു കമ്പി കഥയുടെ അവസ്ഥയിലേക്ക്
നമ്മുടെ വാര്‍ത്ത‍ മാധ്യമങ്ങള്‍ എത്തിച്ചിട്ടുണ്ട് ........
........നന്നായിട്ടുണ്ട് ഉണ്ടൂസ് ..........

ഇപ്പോള്‍ നമ്മുടെ നാടിനു ഒരുശാപമാണ് ഇറച്ചികച്ചവടം വളര്‍ത്തിവലുതാക്കിയ തള്ളകൊഴിതന്നെ ഇതിനു മുന്നിട്ടിറങ്ങുന്ന ഭയാനകരമായവാര്തകലാണ് നാംദിനം പ്രതി കേട്ടുകൊണ്ടിരിക്കുന്നത്,ഈ വിപണനം ഇത്രത്തോളം കൊഴുക്കാന്‍ നമ്മള്‍ നീതിക്കെതിരെ ശബ്ടിക്കുമെന്നു വിശ്വസിച്ചിരുന്ന ദ്രിശ്യ പത്ര മാധ്യമങ്ങള്‍ നിരന്തരം കൊച്ചുപുസ്തകങ്ങളെ വെല്ലുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്‌ തന്നെ.ഒരു പക്ഷെ കുറഞ്ഞ സിക്ഷവിധിയുംനിയമങ്ങളിലെ ലുപ്ഹോളുംഉപയോഗിച്ച് നിസ്സാരമായി തടിയുരാം എന്നുകരുതി ഇതു വര്‍ധിച്ചുവരുന്നു,മാധ്യമങ്ങള്‍ക്ക് ചുടുള്ള വാര്തകിട്ടണം അത്രതന്നെ അതിനുവേണ്ടി അവര്‍ കൊച്ചുപുസ്തകങ്ങലെക്കളും തരംതാഴാന്‍ തയ്യാറാണ്,കലികാലം ......ഉണ്ടെംസ് നന്നായിട്ടുണ്ട് ഈ വിവരണം

കളങ്കമില്ലാകിളുന്തുകളുടെ ഇറച്ചിയിൽ പുരണ്ട മസാലകൊണ്ട് പ്രേക്ഷകർക്ക് ചുളിവിൽ ചുടുകഥകൾ വിളമ്പുന്ന മാധ്യമങ്ങളും ആ‍ത്മനിയന്ത്രണം പാലിക്കട്ടെ... യഥാർത്ഥ ധർമ്മം തിരിച്ചറിയട്ടെ!

aathma rosham valaratte..janangalude kannilum aalikathatte....

താങ്ക്സ് നിറൂസെ..ഫോർ റീഡിങ്ങ്..അതെ..എല്ലാരും ധർമ്മം തിരിച്ചറിയട്ടെ... പീഡന കഥകൾ തീരുന്നില്ല..തീരുന്നേ ഇല്ല... ഒരു ദിനം പോലും പുലരുന്നില്ല ഇന്ന്... ഒരു പീഡന കഥ ഇല്ലാതെ..! ഇന്നലെ ഒരു ദിവസത്തെ മാത്രം പേപ്പർ എടുത്ത് നോക്കു...!

എഡാശ്ശേരി...ജിബ്രു കാട്ടിൽ നിഷ്കുപാചു..ബഷീർ സിയാഫ്..എല്ലാവർക്കും നന്ദി.. വായിച്ചതിനും കമന്റ് ചെയ്തതിനും.

ഇന്നും ഒരു പീഡനം റിപോർട്ട് ചെയ്യപെട്ടു.. 11 വയസ്സ്കാരിയെ പിതാവ് ക്രൂരമായ് പീഡിപ്പിച്ചു! അമ്മ തന്നെ പോലീസിൽ പരാതിപെട്ടു! ഇന്നലെയും കണ്ടിരുന്നു മറ്റൊന്ന്..! നോക്കൂ ഈ ദിവസങ്ങളിൽ സ്വന്തം മകളുടെ മാംസത്തിൽ വികാരം കണ്ടെത്തുന്ന പിതാക്കളുടെ എണ്ണം കൂടുന്നു.. ഒരു പക്ഷേ വാർത്തകൾ തന്നെയാവില്ലെ അവരുടെ കണ്ണുകളിൽ തിന്മയുടെ വിത്തെറിയുന്നത്..!??

അമ്മമാര്‍ ശ്രദ്ധിക്കേണ്ടത് പോലെ ശ്രദ്ധിച്ചാല്‍ നല്ലൊരളവുവരെ ഇത്തരം പീഡനങ്ങള്‍ ഉണ്ടാവില്ല. കൂടുതല്‍ ഒന്നും പറയുന്നില്ല (പറഞ്ഞ് മറ്റൊരിടത്ത് എല്ലാരുമെന്റെനേരെ വാളോങ്ങിയതാണ്)

Post a Comment