Saturday, October 15, 2011

പ്രതീകം പ്രതികാരം പ്രാർത്ഥന എന്‍ മരണം!




ഇന്നലെ ഞാന്‍ അന്തരിച്ചു!
നിന്റെ  കണ്മുന്നില്‍ പിടഞ്ഞന്തരിച്ചു!

നിരാഹാരമിരിക്കാതെ മനുഷ്യ ബോംബാവാതെ
പ്രതീകമായ് പ്രതികാരമായ് ഞാന്‍ അന്തരിച്ചു!

നിണം വാര്‍ന്നൊഴുകിയിറ്റൊഴിഞ്ഞോരെന്‍ ഉടല്‍
ഉയിരിനെ പിടിവിടാതിറുക്കി പിടിച്ചന്നേരവും
ഉയിരറ്റ പോലെന്നെ നിര്‍വികാരം അവേക്ഷിച്ച
നിന്നോടെന്‍ പ്രതികാരമായ് ഞാന്‍ അന്തരിച്ചു!

മരവിച്ചോരെന്‍ സിരാനീലിനികളില്‍ നീയെന്ന
നിര്‍വികാരതയുടെ പ്രതീകമായ്‌ ഞാന്‍ അന്തരിച്ചു !

അപകരുണം നിന്‍ ആഹൃത്തിനപചിതിയായെന്‍
വേപിക്കും ഹൃത്തിനെ പല്ലിളിച്ച് ഞാന്‍ അന്തരിച്ചു!

നിഭൃതമെന്‍ പ്രാണതപ്പരിസ്രാവം ക്രീഡിച്ച നിന്‍
പ്രച്ഛില ദൃഗ നിഷ്ഠൂരതയില്‍  ഞാന്‍ അന്തരിച്ചു!

     നിന്റെ നിസ്സംഗതയില്‍ ഞാന്‍ അന്തരിച്ചു!

    നിനക്ക് ഞാന്‍ നീയല്ലാതിരുന്നതില്‍ ഞാന്‍ അന്തരിച്ചു!

മൃത്തികയില്‍ മൃതിയായ് അലിഞ്ഞെന്‍ ചുടുനിണം
നിന്നോട് രക്തബന്ധം പറഞ്ഞില്ലെന്‍പതാല്‍
അന്യനായ് പോയോരെന്നുടല്‍ പ്രമദ്വരം
കടന്നുപോയ നിന്‍ സാഹോദര്യത്തില്‍ ഞാന്‍ അന്തരിച്ചു!

പിരിയുമെന്‍ പ്രാണ വെപ്രാളവും പേറിയെന്‍ 
രുധിരം ധിറുതിയില്‍ ഓടി, സ്തബ്ധ നിഷധം നിന്‍
കാലടിയില്‍ വീണെന്‍ പ്രാണനായ് കേഴിലും 
എന്നിട്ടും അലിയാഞ്ഞ നിന്നലിവില്‍ ഞാന്‍ അന്തരിച്ചു!

ഇന്നലെ...

നീ നോക്കി നില്‍ക്കെ നിന്‍ കണ്‍മുന്നില്‍ ഞാന്‍ അന്തരിച്ചു..,

ഞാന്‍ വെടിഞ്ഞിഹത്തിലീ മത്സരയോട്ടത്തില്‍
 നിനക്കൊരെതിരാളി കുറഞ്ഞാത്മ സംതൃപ്തിയില്‍
പുഞ്ചിരി തൂകി നിനക്കാശംസയേകി, അർത്ഥിച്ച്,
നാളെ നീ ഞാനാവാതിരിക്കാന്‍, ഞാനാവര്‍ത്തിക്കാതിരിക്കാന്‍....!      
****

കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത കണ്ടു. അപകടത്തില്‍ പെട്ട് വഴിയില്‍ കിടന്നു ഒരാള്‍ മരിച്ചു എന്ന്. ഒരു കൂട്ടം ജനം നോക്കി നില്‍ക്കവേ ചോര വാര്‍ന്നു മരിച്ചെന്ന്...

അയാളുടെ അവസാന ഹൃദയ തുടിപ്പ് ആരു കേട്ടു........??
വഴിയില്‍ ഉടലുപേക്ഷിച്ചു  പിരിഞ്ഞ അവന്റെ പ്രാണന്‍ മൊഴിഞ്ഞതെന്തായിരിക്കും...??
ചുറ്റിലും അവന്‍ കണ്ട നിര്ജ്ജന്യതയോടവാന്‍ പറയാന്‍ കൊതിച്ചത് എന്തായിരിക്കും... ആവാം.. ആവണം.. ഇത് തന്നെ ആവണം...!

9 comments:

നിഭൃതമെന്‍ പ്രാണതപ്പരിസ്രാവം ക്രീഡിച്ച നിന്‍
പ്രച്ഛില ദൃഗ നിഷ്ഠൂരതയില്‍ ഞാന്‍ അന്തരിച്ചു! << <<
ഇതു മനസിലാവാതെ ഞാനും അന്തരിച്ചു.
എന്തരായാലും വ്യത്യസ്തമായ പ്രതികരണം കൊള്ളാം.

ആ... സങ്കടം വരുമ്മെ മനുഷ്യൻ എന്താ പറയണേന്ന് ആർക്കാ അറിയണേ..!

തുടരെ തുടരെ ലേഖനങ്ങളും, കവിതയും..
ആശയങ്ങളുടെ കുത്ത്ഒഴുക്കാണല്ലോ...

ആശംസകള്‍... ഉണ്ടാ

നീ എന്റെ ബ്ലോഗില്‍ വന്നതിനു വളരെ സന്തോഷം....

sathyam, enikkonnum manassilaayilla..avasanam pathrakkurippile varthayil ninnuruthirinjathanennu vishadeekarichappol manassilaayi..ente unduse...ee vartha enneyum orupaadu sankadappeduthiyirunnu..nanmakal..

അപകരുണം നിന്‍ ആഹൃത്തിനപചിതിയായെന്‍
വേപിക്കും ഹൃത്തിനെ പല്ലിളിച്ച് ഞാന്‍ അന്തരിച്ചു

അപകരുണം=കരുണയില്ലാത്ത. ആഹൃത്ത്=ഹൃദയമില്ലായ്മ. അപചിതി=പ്രതികാരം; വേപിക്കും=വിറക്കും (ചോര വാർന്നൊഴുകി മരണത്തോടടുക്കുന്ന പിടക്കുന്ന ഹൃദയം.
*****
നിഭൃതമെന്‍ പ്രാണതപ്പരിസ്രാവം ക്രീഡിച്ച നിന്‍
പ്രച്ഛില ദൃഗ നിഷ്ഠൂരതയില്‍ ഞാന്‍ അന്തരിച്ചു!

പ്രാണതം=രക്തം പരിസ്രാവം=ഒഴുക്ക് ക്രീഡിക്കുക= ആസ്വദിക്കുക (to enjoy) പ്രച്ഛില=ഉണങ്ങിയ (നിർജ്ജലമാ‍യ)ദൃഗ്=കണ്ണ്
****

മൃത്തിക=മണ്ണ്

മൃദുവായി തുടങ്ങി തീവ്രമൂർധന്യതയിൽ എത്തുന്ന ഒരു വേദന പിന്നെ ഒരു പുഞ്ചിരിയാർന്ന പ്രാർത്ഥനയായ് കത്തിതീരുന്നത് ചിത്രീകരിക്കാൻ ശ്രമിച്ചത് കൊണ്ടാവാം വാക്കുകളെ ലളിതമാക്കാൻ കഴിയാഞ്ഞത്.. മനസ്സിന്റെ വികാരങ്ങൾ ആണ് പീഡകൾ ആണ് പലപ്പോഴും അക്ഷരങ്ങളെ സൃഷ്ടിക്കുന്നത്!

ആഹ ....നന്നായിട്ടുണ്ട് ..എനിക്ക് ഇഷ്ടപെട്ട ഭാഗത്തെ കുറിച്ച് എന്റെ അഭിപ്രായം ഇതാണ്
..ആകുലതിഅഹ് ദില്ക്ക്ജ്മ്ബ്വ് ക്ഞ്ഞ്ഗ്ഗ്ര്‍തുംബ് ബ്ജ്ക്ജ്ല്കി ബ്ഫ്ഹ്ക്ന്ല്ജ് ബ്ഫ്ക്ഷ്യ്ഫുഹ്ല്ക്ബ്ബ്ക്ഷ്ദ്ദ്യ്ജ്ബ്ഖ്ട്ടെയുവ് മ മ്ബ്വ്വ്ബ്ക൯ട൭എദ്ക്ഷ്ഗ്വ്ഝിഒയുട്ക്ഷ്ഗ ....
eni ivide ninna thadi kedaavum
njaan pokunnu

""മൃത്തികയില്‍ മൃതിയായ് അലിഞ്ഞെന്‍ ചുടുനിണം
നിന്നോട് രക്തബന്ധം പറഞ്ഞില്ലെന്‍പതാല്‍
അന്യനായ് പോയോരെന്നുടല്‍ പ്രമദ്വരം
കടന്നുപോയ നിന്‍ സാഹോദര്യത്തില്‍ ഞാന്‍ അന്തരിച്ചു!""................????????????????

മനസിലാവാതെ ......???!!

മലയാളം പഠിച്ചിട്ട് ഒരു കാര്യവുമില്ല. അര്‍ഥം ചികഞ്ഞ് ഞാനും അന്തരിച്ചുകൊണ്ടിരിക്കയായിരുന്നു.
പോസ്റ്റ്‌ നന്നായി. വ്യത്യസ്തമായ പ്രതികരണം. പലപ്പോഴും അപകടത്തില്‍ പെട്ട് പലരും മരിച്ചെന്നു കേള്‍ക്കുന്നതിനേക്കാള്‍ വേദനാജനകമാണിത്.

Post a Comment