Sunday, November 27, 2011

പ്രളയാവശിഷ്ടം

നാട് എന്നത്തേയും പോലെ ഇന്നും മുന്നോട്ട് നീങ്ങി. പകൽ! ചീഞ്ഞുനാറുന്നത് ഭരണ സിരാകേന്ദ്രങ്ങളിലും തെരുവ് വഴികളിലും കിടന്ന് ചീഞ്ഞുനാറി. സുഗന്ധമുള്ളത് വെള്ളിത്തിരകളിലും സ്റ്റേജ് ഷോകളിലും സുഗന്ധം പരത്തി. ഇരുട്ടി..! ക്യാമറ കണ്ണുകളുമായ് ഇന്ന് പാതിരാ വരെ പാറപ്പുറത്ത് പതുങ്ങിയിരുന്ന മാധ്യമങ്ങൾ അച്ചു നിരത്തി! അവശേഷിച്ച ലോകത്തിന് മുൻപിൽ അവരുടെ റേറ്റിങ്ങ് കൂട്ടാനുള്ള ഏറ്റവും ശക്തമായ വാർത്ത വന്നിരിക്കുന്നു! അന്തർ രാഷ്ട്രവും അന്താരാഷ്ട്രവും ആയ മാധ്യമപ്പട ന്യൂസ്...

Tuesday, November 22, 2011

തലയില് വച്ചാൽ നാറ്റമടിക്കും താഴത്ത് വച്ചാൽ കോടതി അടിക്കും

ഈ കോടതിയുടെ ഒരു കാര്യം! സകലമാന വേസ്റ്റുകളേം റോഡിൽ നിന്ന് പുറത്താക്കാൻ കച്ച കെട്ടി ഇറങ്ങിയേക്കുവാ കോടതി. അതിന്റെ അദ്യ പടിയായ് സ്ഥലത്തെ പ്രധാന വേസ്റ്റായ രാഷ്ട്രീയ വേസ്റ്റുകളെ റോഡിൽ നിന്ന് പുറത്താക്കാൻ ഉത്തരവിട്ടു... ഉത്തരവിന് മീതെ പ്രകാശം പരത്തി ശുംഭന്മാർ പലരും കമ്പിയഴികൾ നൽകിയ രക്തഹാരങ്ങളിൽ പുളകിതരായ് രാഷ്ട്രീയ ചവറുകൂനയുടെ നെറുകിലെ തിലകക്കുറികളായ കഥകൾ കേരളം വായിച്ച് ദഹിച്ച് ഏമ്പക്കം വിട്ടില്ല അപ്പോഴേക്കും ലേ അടുത്ത വേസ്റ്റിനെതിരെ കോടതിയുടെ പുതിയ...

Monday, November 21, 2011

പ്രസവാനന്തരം അഥവാ പ്രസവക്കാഴ്ച്ചകൾ!

ഒരു നാടിന്റെ കണ്ണ് തുറന്ന പ്രസവം.. പ്രസവം കഴിഞ്ഞാൽ എന്താണ് സംഭവിക്കുക... കുഞ്ഞ് കരയും പിന്നെ കണ്ണു തുറക്കും..! പക്ഷെ ഇതാ ഒരു പ്രസവത്തിലൂടെ കുഞ്ഞിന്റെ മാത്രം അല്ല ഒരു നാടിന്റെ മുഴുവൻ കണ്ണ് തുറന്നിരിക്കുന്നു..! കാലങ്ങളായ് കാണാതെ പോയ ധാരാളം കാഴ്ചകൾ കണ്മുന്നിൽ തെളിയുന്നു..! ..! പ്രസവം മാധ്യമങ്ങൾക്ക് കൊടുക്കില്ലെന്ന് ബച്ചൻ; കിട്ടാത്ത മുന്തിരി പുളിയുള്ളതെന്ന് മാധ്യമങ്ങൾ. എന്നാലും കുട്ടി പെണ്ണാണെന്നും കണ്ണ് ഐശ്വര്യയുടെ പോലെ ആണെന്നും കണ്ണ് മാത്രം അല്ല...

Friday, November 11, 2011

മുന്നൂറ്റിമുപ്പത്തിമൂന്ന് ലച്ചം പുഴുക്കളുള്ള നാട്ടിലൊരു കൊച്ചു അങ്കണവാടി

അങ്കണവാടിയിൽ നാളുകളായ് നടന്ന് വരുന്ന നടവഴിയിൽ കുത്തിയിരുന്ന് മുള്ളൽ പ്രക്ഷോപ പരിപാടിക്കെതിരെ ചില ദുർഘടശക്തികൾ കേസുമായ് വന്നു. അടുക്കളയിൽ ഭവാനി പയറും അരിയും അടിച്ച് മാറ്റുന്ന പ്രശ്നത്തിലും പിള്ളാരുക്ക് കുടിക്കാൻ വെള്ളമില്ലാത്ത പ്രശ്നത്തിലും നടപടി ആവശ്യപെട്ട് ഇത്തരം പ്രതിക്ഷേധങ്ങൾ കാലങ്ങളായ് നടക്കണുണ്ടാരുന്നു. സുമതിയ്ക്കുള്ള പയറിൽ പുഴുങ്ങിയ മുട്ടയിട്ട് കൊടുത്ത് ഭവാനി പ്രക്ഷോപത്തിനെതിരെ ഒരു കളിയിറക്കി. അങ്ങനെ അങ്കണവാടിയുടെ നടവഴിയിൽ കുത്തിയിരുന്ന് മുള്ളൽ...

Monday, November 7, 2011

വൃഥാ ഒരു വൃദ്ധൻ!

വേകുവോളം നിന്നെ കാത്ത് വച്ച് തീയായെരിഞ്ഞൊരീയച്ഛനെആറുവോളം കാക്കാൻ നിനക്കാവാഞ്ഞതെന്തെൻ മകനേ......! അലക്ഷ്യമായ് അലഞ്ഞെൻ ജീവനിൽ എന്നോ ഉദിച്ച ലക്ഷ്യമായിരുന്നു നീ. പിന്നെ ഞാൻ ഉരുകിയൊലിച്ചെരിഞ്ഞമർന്നത് നിനക്കിരുട്ടറിയാതുയരാൻ മാത്രമായിരുന്നു. രാപകലളക്കാതെ നിഷ്ടയില്ലാതനിഷ്ടമില്ലാതെ.. സ്വരുക്കൂട്ടുമുറുമ്പാ‍യത് നിൻ ഭാവിയുരുവാക്കാനായിരുന്നു. ജീവിതം കൂട്ടിമുട്ടിച്ച് നിനക്ക് കുഴിയില്ലാവഴി വെട്ടാനുഴറവേ.. വിഴിയുമെൻ വിഴികൾക്കാശ്വാസം നിൻ കിളുന്ത് ചിരികളായിരുന്നു. എന്നെ...

Friday, November 4, 2011

ഉടുപ്പ് കീറും പെണ്ണിന് ഊരിപ്പോവും പയ്യൻ!

ഒരു സ്വാതന്ത്ര്യസമര ചരിതം! “ഈ ഉടുപ്പ് കണ്ടുപിടിച്ചവൻ ആരാ! കൊഴുത്ത് മുഴുത്ത ഈ സൗന്ദരര്യമൊക്കെ നൂൽകച്ചകളിൽ പൊതിഞ്ഞ് സൂക്ഷിക്കണമത്രേ!” - ചരിത്രം ഭൂമികുലുങ്ങിയത് പോലെ കീഴ്മേൽ മറിഞ്ഞ തൊണ്ണൂറുകളിൽ മലയാളമണ്ണിന്റെ സൗന്ദര്യം ചിട്ടിതുണികൾക്കുള്ളിലെ തുറുങ്കിൽ കിടന്ന് നെടുവീർപ്പോടെ ആത്മഗതം ചെയ്തു.  മാറിലൊരു കഷണം തുണിയും നേരിയ മുണ്ടും അലങ്കരിച്ച ആ നഷ്ടപെട്ട വസന്തകാലം എന്ന് തിരിച്ച് വരും! ഈ തുണികൂട്ടങ്ങളുടെ ഏതറ്റം പിടിച്ച് വലിച്ച് കീറിയാൽ...

Tuesday, November 1, 2011

നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്!

നിങ്ങൾ പരസ്പരം ചെളി വാരി എറിയൂ! നിങ്ങളുടെ അടിമകൾ ഞങ്ങളും കൂടാം! അങ്ങനെ തമ്മിൽ തമ്മിൽ കുറ്റങ്ങൾ വിളിച്ച് പറഞ്ഞ് വയറ്റിൽ വായു നിറയ്ക്കാം! പിന്നെ വായു പുറത്തോട്ട് വിടാം! എല്ലാ നാറ്റങ്ങളും ചേർന്ന് സങ്കലിച്ച് ലായനിപ്പിച്ച് കേരളത്തിന്റെ സുഗന്ധമാക്കി മാറ്റാം! കേരള പുരോഗതി അങ്ങനെ ചുരുളുകളായ് ഉയരങ്ങളിലേക്ക് ഉയരട്ടെ! സദാചാരലംഘനങ്ങളുടെ ഏറ്റക്കുറച്ചിലുകൾ, അഴിമതിയുടെ അളവ് തോതുകൾ, നാടിന്റെ ഇലക്ഷൻ പ്രചാരണത്തിന്റെ മുഴക്കോലുകൾ! ചർച്ചകൾ, വോട്ട് ചോദിക്കൽ...