Monday, November 21, 2011

പ്രസവാനന്തരം അഥവാ പ്രസവക്കാഴ്ച്ചകൾ!

ഒരു നാടിന്റെ കണ്ണ് തുറന്ന പ്രസവം..

പ്രസവം കഴിഞ്ഞാൽ എന്താണ് സംഭവിക്കുക... കുഞ്ഞ് കരയും പിന്നെ കണ്ണു തുറക്കും..! പക്ഷെ ഇതാ ഒരു പ്രസവത്തിലൂടെ കുഞ്ഞിന്റെ മാത്രം അല്ല ഒരു നാടിന്റെ മുഴുവൻ കണ്ണ് തുറന്നിരിക്കുന്നു..! കാലങ്ങളായ് കാണാതെ പോയ ധാരാളം കാഴ്ചകൾ കണ്മുന്നിൽ തെളിയുന്നു..! ..!

പ്രസവം മാധ്യമങ്ങൾക്ക് കൊടുക്കില്ലെന്ന് ബച്ചൻ; കിട്ടാത്ത മുന്തിരി പുളിയുള്ളതെന്ന് മാധ്യമങ്ങൾ. എന്നാലും കുട്ടി പെണ്ണാണെന്നും കണ്ണ് ഐശ്വര്യയുടെ പോലെ ആണെന്നും കണ്ണ് മാത്രം അല്ല മൊത്തത്തിൽ കുട്ടി ഐശ്വര്യയുടെ പോലെ ആണെന്നും ആൺകുഞ്ഞായിരുന്നെങ്കിൽ എന്തേലും ഇത്തിരി എങ്കിലും അച്ഛന്റെ പോലേം ഉണ്ടായേനെ എന്നും ഒക്കെ വാർത്തകൾ അങ്ങുമിങ്ങും പരന്നു.

പക്ഷേ എന്ത് പറഞ്ഞാലും സമ്മതിക്കാത്ത സോഷ്യൽ നെറ്റ് വർക്ക് തലമുറ (ന്യൂ ജെനറേഷൻ) വേറെയും ഒരുപാട് കാഴ്ചകൾ കണ്ടു.. കണ്ണ് തുറന്ന് കണ്ടു!
കാപ്ഷന്‍:ഇതൊക്ക ആര് കാണാന്‍..ആര് കേള്‍ക്കാന്‍....
എല്ലാവരും ഐശോര്യ റായി യുടെ പ്രസവം നോക്കി നടക്കുകയല്ലേ...
Caption: Child Death in India;
India becomes the child death capital of the world and all the media and
people are running behind the birth of Aishwarya & Abhishek's child!
Caption: ഇന്ത്യയിൽ മിനിട്ടിൽ  4 കുഞ്ഞുങ്ങൾ മരിക്കുമ്പോൾ
എല്ലാവരും ഐശ്വര്യയുടെ പ്രസവത്തിന് പിറകേ..

Caption: എല്ലാവരും ഐശ്വര്യയുടെ പ്രസവമെടുപ്പിന്റെ പിറകേ..
മുല്ലപെരിയാർ  കുറേ ജീവനുകൾക്ക്  പിറകേ..



Caption: പെട്രോൾ വില കുതിച്ച് കയറുന്നു.. പ്രതികരികാൻ ആരും ഇല്ല.
എല്ലാവരും ഐശ്വര്യയുടെ പ്രസവ വാർത്ത കാതോർത്തിരിക്കുന്നു




കഥകൾ അങ്ങനെ ഒരുപാട് ഉണ്ടായി. ഈ വിഷയങ്ങളൊന്നും ഇന്നോ ഇന്നലെയോ നമ്മുടെ നാട്ടിൽ ഉള്ളതല്ലായിരുന്നുവെങ്കിലും ഐശ്വര്യ റായ് പ്രസവിച്ചപ്പോഴാണ് ഇതെല്ലാം ഗ്രെയിൻസ് മാറി കൂടുതൽ ക്ലിയർ ആയത്! ഐശ്വര്യ റായ്ക്ക് അഭിവാദ്യങ്ങൾ! ഒരൊറ്റ പ്രസവം കൊണ്ട് എന്തൊക്കെ ഇന്ത്യക്കാരെ കാണിച്ച് കൊടുത്തു മിടുക്കി!

9 comments:

അതെയതെ...ഇപ്പൊ..ഗ്രെയിൻസ് ഒക്കെ മാറി കൂടുതൽ ക്ലിയർ ആയി...!! എന്നിട്ടോ......???

ആരാന്റെ വീട്ടില്‍ വെച്ച മീന്‍കറിയുടെ സ്വാദ് അനെഷിക്കുന്നവരല്ലേ നമ്മള്‍ ഭാരതീരയര്‍ അപ്പോള്‍ ഇതിലപ്പുറവും നടക്കും

കഷ്ട്ടം തന്നെ

ചിത്രങ്ങളും സംസാരിക്കുന്നു.. :(

ഓണം പിറന്നാലും ഉണ്ണിപിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ....

വേറൊരു ചിത്രം കൂടി സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ പ്രചരിക്കുന്നുണ്ട്..

''അങ്ങനെ ഐശ്വര്യ പ്രസവിച്ചു ,ഇനി സച്ചിന്‍ ഒരു നൂരടിക്കണം.. അതും കൂടി ആയാല്‍ ഇന്ത്യയുടെ പ്രശ്നങ്ങളൊക്കെ തീര്‍ന്നു...

ഇതാണ് ആ ചിത്രത്തിന്റെ കാപ്ഷന്‍..
ആ ചിത്രം കൂടി ചേര്‍ത്ത് വായിച്ചാല്‍... .....ശുഭം..

പഠിച്ചതല്ലേ? പാടു.............

എപ്പോഴും ഗ്ലാമര്‍ ഉള്ള വാര്‍ത്തകള്‍ക്കാ പ്രിയം കൂടുതല്‍. നിങ്ങളുടെ പോസ്റ്റുകളില്‍ തന്നെ നോക്കൂ. ഗൌരവമായ വിഷയങ്ങള്‍ക്ക് കമന്റ്സ് പത്തില്‍ താഴെ. ഇത്തിരി എരീം പുളീം ഉള്ളതിനോ? ആ, അതാ മനുഷ്യന്‍.

Post a Comment