
മനപൂർവ്വം കോടതിയെ ലക്ഷ്യം വച്ച് പറയുന്നതാണ് കോടതി അലക്ഷ്യം! അതെങ്ങനെ അലക്ഷ്യം ആവും ലക്ഷ്യം അല്ലേ എന്ന് ചോദിക്കരുത്.. എനിക്കത്ര മലയാളം വശോല്യ!
പറഞ്ഞ് വരുന്ന സംഭവം വേറെ ആണ്.. ഇന്ത്യയ്ക്ക് ഉണ്ട് ഒരു സുപ്രീം കോടതി. ഇന്ത്യക്ക് മാത്രല്ല സകല രാജ്യങ്ങൾക്കും ഉണ്ട് ഒരോ സുപ്രീം കോടതികൾ. ഇന്ത്യേടേ സുപ്രീം കോടതിക്ക് ഇന്ത്യേടെ കാര്യം; വല്ലേടത്തേം സുപ്രീം കോടതിക്ക് അവടവിടത്തെ കാര്യം! ഇന്ത്യയിലെ ജനങ്ങൾക്ക് നീതി നടപ്പാക്കികൊടുക്കൽ ആണ് നമ്മുടെ സുപ്രീം കോടതിയുടെ...