Friday, September 30, 2011

ഒരു കോടതി ലക്ഷ്യം..!മനപൂർവ്വം കോടതിയെ ലക്ഷ്യം വച്ച് പറയുന്നതാണ് കോടതി അലക്ഷ്യം! അതെങ്ങനെ അലക്ഷ്യം ആവും ലക്ഷ്യം അല്ലേ എന്ന് ചോദിക്കരുത്.. എനിക്കത്ര മലയാളം വശോല്യ!


പറഞ്ഞ് വരുന്ന സംഭവം വേറെ ആണ്.. ഇന്ത്യയ്ക്ക് ഉണ്ട് ഒരു സുപ്രീം കോടതി. ഇന്ത്യക്ക് മാത്രല്ല സകല രാജ്യങ്ങൾക്കും ഉണ്ട് ഒരോ സുപ്രീം കോടതികൾ. ഇന്ത്യേടേ സുപ്രീം കോടതിക്ക് ഇന്ത്യേടെ കാര്യം; വല്ലേടത്തേം സുപ്രീം കോടതിക്ക് അവടവിടത്തെ കാര്യം! ഇന്ത്യയിലെ ജനങ്ങൾക്ക് നീതി നടപ്പാക്കികൊടുക്കൽ ആണ് നമ്മുടെ സുപ്രീം കോടതിയുടെ ലക്ഷ്യം, അമേരിക്കകാരന്റെയോ കംബോഡിയക്കാരന്റെയോ അല്ല എന്ന് ചുരുക്കം!


എൻഡോസൾഫാൻ വല്യ പ്രശ്നക്കാരൻ ആണ്. ഉപയോഗിച്ചിടത്തൊക്കെ മനുഷ്യർ ദുരിതം അനുഭവിച്ച് കൊണ്ടിരിക്കണേം ആണ്. കേരളം അതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണവും ആണ്. എൻഡോസൾഫാൻ ബാധിച്ച് നമ്മുടെ നാട്ടിൽ കുഞ്ഞുങ്ങൾ പിറന്ന്..വളർന്ന് കെട്ട് പ്രായവും കഴിഞ്ഞ് കാലം കുറേ ആയപ്പോൾ അവിടിവിടെ മുറവിളികൾ ഉയർന്നു. നിരോധിക്കണം എൻഡോസൾഫാനെ എന്നും പറഞ്ഞ്!ഇലക്ഷൻ കഴിഞ്ഞ് ഭരണം കഷ്ടി വലതര് കൊണ്ട് പോകുവേം പണി തുടങ്ങാൻ രണ്ട് ദിവസം ഗ്യാപ് കിട്ടുവേം ചെയ്തപ്പം ഇടതർ ഒരു സമരം നടത്തി. ഇന്നുച്ചക്ക് തന്നെ എൻഡോസൾഫാൻ നിരോധിക്കണം എന്നും പറഞ്ഞ്! (കേരളത്തിൽ അതിനൊരു നിരോധനം നിലവിൽ ഉണ്ടെന്നുള്ള വിവരം അതും കഴിഞ്ഞാ അവരറിയണേ, അത് വേറെ കാര്യം)


എന്തൊക്കെ ആയാലും അവരുടെ സമരം കണ്ട് ഞെട്ടി സ്റ്റോക്ക് ഹോമിൽ കൂടിയവന്മാര് തീരുമാനവും ആക്കി..! ഭൂലോക എൻഡോസൾഫാൻ കച്ചവടത്തിന്റെ 70 ശതമാനം  മാർക്കറ്റ് നെഞ്ചത്തിരിക്കുന്ന ഇന്ത്യൻ  ഭരണാധികാരികൾക്ക് അത് ദഹിച്ചില്ല.. 


അവരതിന് പരമാവധി ഒഴിവ് കഴിവും വാങ്ങി. അപ്പ നുമ്മടെ പവർ ഓഫ് യൂത്ത് സുപ്രീം കോടതിയെ കണ്ടു. ഒന്ന് പറഞ്ഞ് രണ്ടിന് സുപ്രീം കോടതി ഒരു, രണ്ട് മാസത്തേക്ക് ബാൻ ചെയ്യുവേം ചെയ്തു. (ഭാഗ്യം രണ്ട് മാസം എങ്കിലും ജനിക്കുന്ന പിള്ളാർ വൈകല്യമില്ലാത്തോരാവുല്ലോ!) ഘട്ടം ഘട്ടം ആയ് ബാൻ നീട്ടി ബാൻ ഒരു ശീലമാക്കാൻ ഉള്ള പരിശ്രമത്തിൽ ആണ് കോടതി ഇപ്പോൾ. 

പക്ഷേ അതിനിടയ്ക്ക് ബാൻ ചെയ്താൽ ദുരിതം അനുഭവിക്കുന്ന ഒരു ന്യൂനപക്ഷം (പാവപെട്ട പ്രൊഡ്യൂസേഴ്സ്) കോടതിയെ കണ്ടു. ഒന്നും വേണ്ട ഇപ്പം കയ്യിലിരിക്കണ സാധനം ഒന്ന് വിറ്റ് തീർക്കാൻ അനുവദിക്കണം.. സമ്മതിക്കൂല്ല.. ഈ ഇന്ത്യാ ദുനിയാവിൽ നടക്കൂല്ല.., കോടതി! എന്നാ ഇവിടെ വേണ്ട ഇതിനു പുറത്തുള്ള ദുനിയാവിലെങ്കിലും വിറ്റോട്ടേ? കൺഫ്യൂഷൻ. കോടതി സർക്കാരിനോട്, വിറ്റോട്ടെ?.. ആ വിറ്റോട്ടെ! കേസ് കൊടുത്ത പവർ ഓഫ് യൂ‍ത്തിന്റെ അഭിപ്രായം എന്താ? ആദ്യത്തെ വാക്ക്, വെട്ടൊന്ന് മുറി രണ്ട് എന്ന പോലെ ഒന്നും ആലോചിക്കാതെ വിളിച്ച് പറയുന്ന സ്വഭാവന്മാരായ അവരും പറഞ്ഞു...ആ..വിറ്റോട്ടേ! അങ്ങനെ എല്ലാരും പറഞ്ഞ്; കോടതിയും പറഞ്ഞു!
സൈനബമാർ വേറെവിടേലും പിറക്കട്ടെ.. ഇന്ത്യയിൽ വേണ്ട!


ഉത്തരവിറങ്ങി. ഇന്ത്യയിൽ ഉണ്ടാക്കാനോ വിൽക്കാനോ പാടില്ല! പക്ഷേ ബാക്കി ഉള്ളത് സ്റ്റോക്ക് ക്ലിയറൻസ് സെയിൽ എന്ന് പരസ്യത്തിൽ പറയുന്ന പോലെ ബാൻ ഇല്ലാത്ത രാജ്യങ്ങളിലേക്ക് അയക്കാം! 

ഭാരതീയരായ നമുക്ക് അഭിമാനിക്കാം! ഭാരതത്തിൽ ജനിച്ചവനും ജീവിക്കുന്നവനും ഭാഗ്യവാൻ! അവർക്കാർക്കും ഇനി എൻഡോസൾഫാൻ ശല്യം ഇല്ല. ഭാരതം എന്ന സ്വർഗ്ഗത്തിനപ്പുറം ഉള്ള നരകങ്ങളിലേക്ക് അത് കയറ്റി അയക്കുവാണ്! അവിടെ ഉള്ള പാപികൾ അനുഭവിക്കട്ടെ!


നുമ്മടെ നാട്.. നുമ്മടെ കോടതി! ലോകത്ത് ബാക്കി ഉള്ളവന്റെ കാര്യം നുമ്മ അറിയണെന്തിനാ‍! അവനെ ഒക്കെ അവന്റെ തറവാട്ട് വക കോടതി സംരക്ഷിക്കട്ടെ!


അപ്പൊ ചെല കുരുത്തം കെട്ടവന്മാരുടെ കുരുട്ട് ഫുദ്ധിയിലൊരു കൊനിഷ്ട് ചോദ്യം.. എന്നാ പിന്നെ ഇവിടെ കൊലേം കൊള്ളേം നടത്തുന്നവനേം അഴിമതിക്കുന്നവനേം ഒക്കെ ഇങ്ങനെ അങ്ങ് ഫൂമീടെ പടിഞ്ഞാറേ അറ്റത്തുള്ള ഏതെങ്കിലും നരകത്തിലോട്ട് എക്സ്പോർട്ട് ചെയ്താ പോരേ.. എന്തിനാ ഇവിടെ ജയിലിൽ തന്നെ ഇടാനും കൊല്ലാനും നിക്കണേ! അവൻ ജയിൽ ചാടി വരും,, ജാമ്യത്തിലിറങ്ങി വരും പരോളിലും പരേതാത്മായ് വരേം വരും!

9 comments:

ഞമ്മള കയ്യില്‍ അതു കൊട്ടികളയാന്‍ ഉള്ള പണ്ടാരം ഉണ്ടാ ?ഇന്ടെങ്കില്‍ അത് ചെയ്യാനുള്ള കായി ങ്ങള് കൊടുക്കീം .പറ്റുവോ ?ഇല്ല്യാ ,അപ്പം പിന്നെ എന്തായാലും ചാകാന്‍ കിടക്കണ കുറെയെണ്ണം ഇങ്ങോട്ട് തായോ എന്ന് പറഞ്ഞു വരുന്നത് ,ഉണ്ണിക്കുട്ടനെ അടിച്ചോണ്ട് പോയ മാതിരി തിരിച്ചെടുത്താല്‍ കോടികള്‍ തരാം എന്ന് പറയരുത് ,പ്ലീസ് ,കാശ് ഞമ്മക്ക് പണ്ടേ അലര്‍ജിയാ ..

അവസാനം ബാന്‍ ആക്കിയല്ലോ നല്ലത് തന്നെ എന്തേ അതെന്നെ ആശംസകള്‍

പ്രതികാരം കൊള്ളാം, നല്ല എഴുത്ത്
അതിനെ കല്ലെറിഞ്ഞതിന് ആശംസകള്‍

നന്ദി ആചാര്യൻ ഷാജു അത്താണിക്കൽ..

സിയാഫ്...ഹഹ.. പക്ഷേ നമുക്ക് നശിപ്പിക്കാൻ പറ്റണില്ല എന്നാലും നമുടെ നെഞ്ചത്തുന്ന് പോട്ടെ...വേറെ പുറം ലോകത്തുന്നുള്ള ദുരിതം പിടിച്ച മനുഷ്യർ ആരേലും അനുഭവിക്കട്ട് അല്ലേ...!

നന്ദി വിഷ്ണു..

ഇനി ആ സാധനം തിരിച്ചു വരില്ലെന്നാർക്കു പറയാൻ പറ്റും....കാരണം ഉള്ളത് കയറ്റി അയക്കാനുള്ള അനുമതിയുണ്ട് പക്ഷെ അത് മറ്റൊരു പേരിൽ ആ രാജ്യത്തിന്റെ ഉല്പന്നമായി ഇവിടേ ഇറക്കുമതി ചെയ്യില്ലെന്നു പറയാൻ പറ്റുമോ....അത് നോക്കാൻ, തടയിടാൻ ആർക്കു കഴിയും ......!!

തിരിച്ച് വരട്ടെ..! നമ്മൾ മരിക്കണ്ട വേറെ എവിടേങ്കിലും ഉള്ളവർ മരിക്കട്ടെ അനുഭവിക്കട്ടെ എന്ന് കരുതുന്ന ഫാഷിസത്തോളം വരുവോ

ആ നിരോധത്തില്‍ വല്യ കാര്യമൊന്നുമില്ല. നിരോധിക്കപ്പെട്ട എല്ലാ വേന്ദ്രന്മാരും വേറെ പേരില്‍ അതേ ബിസിനസ് ഇവിടെ തഴച്ചു വളര്‍ത്തിയിട്ടുണ്ട്. ഇതും നാളെ കുറേക്കൂടി നല്ലൊരു പേരുമായി ഇവിടെ തന്നെയിറങ്ങും. പിന്നെ, മറ്റു രാജ്യങ്ങളിലേയ്ക്ക് അയയ്ക്കുന്നത് - അതൊരു പുതിയ നയമൊന്നുമല്ല. ചൈനയിലും റഷ്യയിലും ഒക്കെ ഉണ്ടാക്കുന്ന ലെഡ്‌ ചേര്‍ന്നതും നിലവാരം കുറഞ്ഞതുമായ പലതും, കളിപ്പാട്ടങ്ങള്‍ അടക്കം അവിടെ ചെലവാക്കാതെ ഇന്ത്യ അടക്കമുള്ള മറ്റു പട്ടിണിരാജ്യങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുകയെ പാടുള്ളൂ എന്ന് നിയമമുണ്ടല്ലോ.

Post a Comment