Friday, September 16, 2011

യൂദാസെവിടെ..!


ഒരു സംശയം യൂദാസിപ്പൊ എവിടെ? സ്വർഗ്ഗത്തിലോനരകത്തിലൊ..??

ഈ ലോകം ഒരു മുന്തിരി തോട്ടവും.. നമ്മൾ മനുഷ്യരൊക്കെ മുന്തിരിചെടികളും ദൈവം കൃഷിക്കാരനും ആണ്. ഫലം തരുന്ന ചെടികളെ കൃഷിക്കാരൻ വെട്ടിയൊരുക്കുന്നു, കൂടുതൽ ഫലം ഉളവാകാൻ വേണ്ടി

വിശ്വാസിയെ അവൻ എപ്പോളും പരീക്ഷകളിൽ ഉൾപ്പെടുത്തികൊണ്ടേ ഇരിക്കും.. വിശ്വാസത്തിൽ ഉറച്ച് നിൽക്കുമ്പോൾ അവനു പീഡകൾ അനവദി അനുഭവിക്കേണ്ടി വരും.. ചുറ്റുമുള്ള ദുഷ്ട ജനം അവന് ദ്രോഹം ചെയ്യും! എന്തിന് വേണ്ടി.. പരീക്ഷകളെ അതിജീവിച്ച് അവൻ വിശ്വാസത്തിൽ കൂടുതൽ ഉറയ്ക്കാൻ വേണ്ടി.. മുന്തിരി ചെടിയെ വെട്ടി ഒരുക്കുന്നത് പോലെ (മുന്തിരി കണ്ടിട്ടില്ലാത്തവർക്ക്), റോസാ ചെടിയെ വെട്ടി ഒരുക്കുന്നത് പോലെ.. അല്ലെങ്കിൽ സ്വർണ്ണം ചൂളയിൽ ഉരുകുന്നത് പോലെ.. മായമില്ലാത്ത കൂടുതൽ തിളക്കമുള്ള ആഭരണങ്ങൾ ആവാൻ വേണ്ടി.. കൂടുതൽ മുന്തിരി ഉണ്ടാകുവാൻ വേണ്ടികൂടുതൽ റോസാപൂക്കൾ വിടർന്ന് സൗരഭ്യമേകുവാൻ വേണ്ടി..! അങ്ങനെ വിശ്വാസികളെ എല്ലാം ദൈവമാകുന്ന കൃഷിക്കാരൻ വെട്ടിയൊരുക്കുകയാണ് ദുഷ്ടരും നീചരും ആയ അവന് ചുറ്റുമുള്ള അവിശ്വാസികളിലൂടെ, കൂടുതൽ നന്മ ഉള്ളവരാവാൻ..!

ദുഷ്ടരും നീചരും പ്രലോഭനങ്ങൾ ഏകുന്നവരും അവന്റെ കയ്യിലെ ആയുധങ്ങൾ! തന്റെ വിളവ് സമൃതി ആക്കാൻ അവൻ ഉപയോഗിക്കുന്ന ആയുധങ്ങൾ..! അവൻ അതിന് നിയുക്തനാക്കപെട്ടവൻ!(?) അപ്പോൾ ചോദ്യം.. ഏത് കൃഷിക്കാരൻ ആണ് വിളവെടുപ്പ് കഴിഞ്ഞാൽ തന്റെ വെട്ടുകത്തിയും കോടാലിയും മൺ വെട്ടിയും തീയിൽ എറിയുന്നത്?... എന്റെ മുന്തിരി ചെടികളെ വെട്ടി വേദനിപ്പിച്ച ദുഷ്ടന്മാരെ പോകീൻ എന്റെ കണ്മുന്നിൽ നിന്ന്…! അല്ലെങ്കിൽ ഏത് തട്ടാനാണ് തങ്കം തെളിഞ്ഞ് കഴിയുമ്പോൾ ചൂളയെ തള്ളി പറയുന്നത് എന്റെ സ്വർണ്ണത്തെ തിളപ്പിച്ച ദുഷ്ടാ.. പോ എന്റെ മുന്നിൽ നിന്ന്.. നിന്നെ ഒക്കെ ഞാൻ തീപ്പുറത്ത് തീയിട്ട് നശിപ്പിക്കും എന്ന്..!?! ഇക്കണക്കിന് നോക്കുമ്പോൾ വിശ്വാസിയെ പരീക്ഷിക്കുന്ന ദൈവത്തിന്റെ കയ്യിലെ ആയുധങ്ങളായ ദുഷ്ട ജനത്തെ ദൈവം കൈ വെടിയുമോ.. അവരെ തീയിൽ എറിയുമോ.. അവരവന്റെ ആയുധങ്ങളല്ലെആയുധങ്ങളെ സ്നേഹിക്കാത്ത കൃഷിക്കാരൻ ഉണ്ടോ..!?! ആരാണാവൊ നരകതീയിൽ പോകാനിരിക്കുന്നവർ..!

നിയതമായ വിധി എഴുതപെട്ടതാണ്.. മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുവാനായ് ജനിച്ചവൻ യൂദാസ്! അവന്റെ വിധി യുഗങ്ങൾക്ക് മുൻപേ കുറിച്ചത്.. എല്ലാം പൂർത്തിയാകുവാൻ നിയുക്തനായ വഞ്ചകൻ! ഒരു ചുമ്പനത്തിനകലെ സ്വന്തം ഗുരുവിനു മുപ്പത് വെള്ളികാശിന്റെ വില കണ്ടവൻ..! അവൻ അതിന് വേണ്ടി അയയ്ക്കപ്പെട്ടവൻ, വഞ്ചനയ്ക്ക് വേണ്ടി! ഒരു ജനതയുടെ വിശ്വാസത്തിന് മുഴുവൻ നേരിട്ടല്ലെങ്കിലും നേരിയ തോതിലെങ്കിലും സംഭാവന ചെയ്തവൻ! യൂദാസ് എന്ന വഞ്ചകൻ! ഗുരുവിനോട് ചെയ്ത വഞ്ചനയുടെ നിരാശയിൽ മനം നൊന്ത് ഒരു മുഴം കയറിൽ ജീവനോടുക്കിയവൻ! അവന്റെ ജന്മോദ്ദേശ്യം തന്നെ അതായിരിക്കെ അവന് ലഭിക്കുക എന്തായിരിക്കും.. അവനും ഒരു ആയുധമായിരുന്നില്ലെ സ്വർഗ്ഗമോ നരകമോ.. എല്ലാം അറിയുന്നവൻ അവൻ ഏകദൈവം..!

ദൂരദർശനിൽ രാമായണം കണ്ടു.. ബ്രിട്ടാനിയ ജയ് ഹനുമാനും വീൽ ഓം നമശിവായും കണ്ടു..(പുരാണങ്ങളിൽ തങ്ങൾ കാണാതെ പോയ, ഹനുമാന്റെയും ശിവഭഗവാന്റെയും അനേകം ശീർഷകങ്ങളിൽ ഒന്നാണ് ബ്രിട്ടാനിയയും വീലും എന്ന് ടെലിവിഷനു മുന്നിൽ കൈ കൂപ്പിയിരുന്ന മുത്തശ്ശിമാർ തെറ്റിദ്ധരിച്ചത് വേറെ കഥ) പുരാണങ്ങൾ കണ്ടു.. അവതാരങ്ങൾ കണ്ടു ദുഷ്ട നിഗ്രഹം ആയിരുന്നു അവരുടെ എല്ലാം ജന്മോദ്ദേശ്യം! വലിയ യുദ്ധത്തിന് ശേഷം രാമൻ രാവണനെ കൊന്നു..അല്ല രാവണനു മോക്ഷം കൊടുത്തു! ദുഷ്ടനായ, സാധു ജനങ്ങളെ പീഡിപ്പിച്ച കംസനെ കൊന്നു.. അല്ല മോക്ഷം കൊടുത്തു.. ഹിരണ്യാക്ഷന് വരാഹമായും ഹിരണ്യകശപുവിന് നരസിംഹമായും അവതാരങ്ങൾ മോക്ഷം കൊടുത്തു..! അങ്ങനാണെങ്കിൽ ഇനീപ്പൊ ആർക്കാ നരകം!

മതസമൂഹങ്ങളുടെ വളർച്ച രക്തസാക്ഷികളുടെ ചുടുനിണത്തിൽ ആയിരുന്നു..
കൊല്ലാൻ ആളില്ലാതെ രക്തസാക്ഷി ഉണ്ടോ.. അവനും നിയുക്തൻ തന്നെ..! അവരു നരകത്തിൽ പോവോ.. പോയാ പിന്നെ എന്തൂട്ടാ കഥ.. നാ‍യകനായഭിനയിച്ചവനെ തല്ലിയ വില്ലനെ നാട്ടുകാർ വഴിയിലിട്ട് തല്ലിയ പോലായിപോവുല്ലേ! അപ്പൊ പിന്നെ ആർക്കാ നരകംല്ലാം അറിയുന്നവൻ ദൈവം ങ്ഹാ ചിലപ്പോ കൂടെ നടന്ന് ആളെ പറ്റിക്കുന്ന കൂതറകളെ ഇടാനാവും!

5 comments:

അണ്ണായെപ്പോലെയുള്ള ആനക്കള്ളന്മാരെ ഇടാനാവും...

ഹ ഹ...സത്യം..! എനിക്ക് മാത്രായിട്ട് തന്നാ മതിയാരുന്നു.. വേറെ ഒരുത്തനേം ഞാൻ അടുപ്പിക്കില്ല...ഒക്കേത്തിനേം അടിച്ച് പുറത്താക്കും...എവിടാന്ന് വച്ച പോട്ടേ...സ്വർഗ്ഗത്തിലോ. എവിടേലും പോട്ട്!

എന്തായാലും യെന്ന ഇടുവാന്‍ അല്ല.ചെലിപ്പോള്‍ മനുഷ്യനെ വെരിപ്പികുന്ന ചെല കുതറകള്‍ ഉണ്ടല്ലോ അവര്‍ക്ക് വേണ്ടി ആയിരിക്കും.

"കൂടെ നടന്ന് ആളെ പറ്റിക്കുന്ന കൂതറകളെ..."
അതല്ലേ യൂദാസും? അപ്പോള്‍ ആദ്യത്തെ ചോദ്യത്തിന് ഉത്തരമായില്ലേ?

ദൈവം അറിഞ്ഞുകൊണ്ടായിരിക്ക്കും.. എന്നാലും അയാള്‍ക് ജീവിക്കാന്‍ വേറെ വഴി ഉണ്ടായിരുന്നു

Post a Comment