Thursday, September 1, 2011

ആദ്യ ദുരിത കഥ


ഇത് പണ്ട് പണ്ട് ഉള്ള ഒരു കഥ ആണ്... വിശ്വസിക്കാവുന്നവർ വിശ്വസിച്ചാ മതി.. അല്ലാത്തവനോടൊക്കെ ദൈവം ചോദിക്കട്ടെ... വല്ലാത്ത ഒരു കഥ!


പണ്ട് പണ്ട് എന്ന് പറഞ്ഞാൽ... കൊട്ടക്കണക്കിന്..കോടി കണക്കിന് വർഷങ്ങൾക്ക് മുൻപ്... അന്ന് ഈ ഉണ്ടം പൊരി പോലിരിക്കണ ഭൂമി ഒന്നൂല്ല... സൂര്യനും ഇല്ല.. നക്ഷത്രങ്ങളും ഇല്ല.. ഗ്രഹങ്ങളും ഇല്ല.. ഉള്ളത് പറഞ്ഞാൽ ഒരു സാധനോം ഇല്ല! 


ആകെ ഉള്ളത് ഒരു നെടുനീളൻ ദൈവം മാത്രാ! ദൈവവും പിന്നെ ചുറ്റും കൊട്ടക്ക് ശൂന്യതേം! ആരോരും ഇല്ലാതെ യാതൊരു നേരം പോക്കും ഇല്ലാതെ...മിണ്ടാനും പറയാനും പോലും ആ‍ാരുല്ലാതെ...ഒരു അനാഥ ജന്മം ആയി നടന്ന് ദൈവത്തിന് മടുത്തു... 
ദ്രവ്യരൂപത്തിൽ ഒന്നും ഇല്ല..ആകെ ഉള്ള ദൈവം തന്നെയും അരൂപി.. ചിന്തിക്കാൻ പോലും ഒന്നും ഇല്ല.. വർണ്ണിക്കാൻ ഒന്നും ഇല്ല... ആലോചിക്കാൻ ഒന്നും ഇല്ല...  ഉള്ളത് ആദിയും ഇല്ല അന്തവും ഇല്ലാത്ത ദൈവം മാത്രം! ഒരു അന്തവും കുന്തവും ഇല്ലാത്ത ഒരു ജീവിതം! (ദൈവത്തിന്റെ ഈ ദുരവസ്ഥ പറഞ്ഞാൽ ഒരു പക്ഷേ ഭൂമിയിൽ ഇന്ന് വിശാലമായി ജീവിക്കുന്ന മനുഷ്യർക്ക് മനസ്സിലാവുല്ല.. കാരണം അത്രേം ബോറടി അവർ ലോകായുസ്സിൽ അനുഭവിച്ചിട്ടുണ്ടാവില്ല..) നേരം വെളുക്കുന്നില്ല ഇരുളുന്നില്ല... ഇരിക്കാൻ ഇടം ഇല്ല..നിൽക്കാൻ ഇടം ഇല്ല... എങ്ങും ശൂന്യത..എന്ത് ചെയ്യണം എന്നില്ല..എങ്ങോട്ട് പോകണം എന്നില്ല.. വല്ലാത്ത ഒരു ദുരിതം! :(:(


അങ്ങനെ ഇരിക്കെ ഒരു ദിവസം ദൈവത്തിന് തോന്നി.... ഉഗ്രൻ ഒരു ഐഡിയ! ഏതായാലും ഈ കാണാവുന്ന ശൂന്യത വെറുതെ കിടക്കുവല്ലെ... കുറച്ച് ഗോളങ്ങൾ ഉണ്ടാക്കി അവിടേം ഇവിടേം കറങ്ങാൻ വിടാം! കുറച്ച് ഗോളങ്ങളിൽ നല്ല ഇല്ല്യൂമിനേഷൻ സെറ്റ് ചെയ്യാം.. ഇവന്മാരു ഇങ്ങനെ അവിടെ ഇവിടെ കറങ്ങി കൊണ്ടിരിക്കട്ടെ... കണ്ടിരിക്കാൻ എന്തെങ്കിലും ആവൂല്ലോ... ഒരു നേരം പോക്കാവുല്ലോ..! അങ്ങനെ ദൈവം ഗോളങ്ങളും കറക്കി കൊറെ കാലം ഇരുന്നു!


പക്ഷേ എത്രാന്ന് വച്ചാ ഈ കറക്കം കണ്ടിരിക്കണെ... കക്ഷിക്ക് വീണ്ടും ബോറടിച്ച്..! :( എന്നാൽ ഇനി സെറ്റ് അപ്പ് ഒന്ന് മാറ്റി പിടിക്കാം! ഇതീന്ന് ഒരു ഗോളം അങ്ങ് ചൂസ് ചെയ്ത് അതിൽ കുറച്ച് വേറെ സെറ്റ് അപ്പ് ഉണ്ടാക്കാം..! അങ്ങനെ കറങ്ങി നടന്ന് ഒരു ഗോളം കണ്ട് പിടിച്ചു... അതിൽ വളരുന്ന കുറെ സാധനങ്ങൾ അങ്ങ് ഉണ്ടാക്കി.. പിന്നെ വളരുകയും ചലിക്കുകയും ചെയ്യുന്ന കുറെ സാധനങ്ങൽ ഉണ്ടാക്കി.. സസ്യങ്ങളും മത്സ്യങ്ങളും മ്രിഗങ്ങളും എന്നൊക്കെ അത്രെ അവയുടെ പേരുകൾ! ആ ഗോളം ഭൂമിയും!


ആഹാ...! ദൈവത്തിനു ത്രിൽ അടിച്ച് തുടങ്ങി.. ‘എന്താ എനിക്കീ ബുദ്ധി നേരത്തെ തോന്നാഞ്ഞെ!‘ ദൈവം സ്വയം ചോദിച്ചു! എത്ര കാലാ‍ ചുമ്മാ ബോറടിച്ചിരുന്നെ!


പക്ഷെ പിന്നേം കക്ഷിക്ക് മതിയായില്ല... ഈ ഉണ്ടാക്കിയ സാധനങ്ങൾക്ക് ഒന്നും ഒരു ബോധോം ഇല്ല... ഞാൻ ആണ് ഇവനെ ഒക്കെ ഉണ്ടാക്കിയെ എന്നൊരു വിചാരം പോലുല്ല... ചുമ്മ തിന്നണം കുടിക്കണം ഉറങ്ങണം പെറണം.. അത്രേള്ളൂ!


ഇത് പോരാ... ഇത്തിരി കൂടി കാര്യങ്ങൾ ഒന്ന് ഉഷാറാക്കണം..! ഇത്തിരി ബുദ്ധീം വെളിവും ഉള്ള ഒരു സാധനത്തിനെ അങ്ങ് സ്രിഷ്ടിക്കാം! എന്നിട്ട് അവനു കുറെ നിയമങ്ങൾ അങ്ങ് കൊടുക്കാം! ഒന്നുകിൽ അവൻ അനുസരിക്കട്ടെ... അല്ലെങ്കിൽ അവൻ അനുഭവിക്കട്ടെ..! പള്ളിയിൽ പോയില്ലെങ്കിൽ അവനെ ഞാൻ നെരപ്പാക്കിക്കളയും... കണ്ണുള്ളതും കണ്ണില്ലാത്തതും കാലുള്ളതും കാലില്ലാത്തതും സ്വത്തുള്ളതും പട്ടിണി മാത്രം ഉള്ളതുമായ കൊറെ ഇരുകാലികളെ അങ്ങ് സ്രിഷ്ടിച്ചു ദൈവം! മനുഷ്യൻ എന്നവനു പേരും ഇട്ടു! കണ്ണുള്ളവനു കണ്ണിന്റെ വില അറിയാ‍ൻ ആണു ദുരിതം പിടിച്ച കണ്ണില്ലാത്തവനെ ഉണ്ടാക്കിയേക്കണെ! അതുപോലെ തന്നെ ബാക്കി എല്ലാം!


ഇത്രേം ആയപ്പൊ ദൈവം പറഞ്ഞു.. എന്റെ പരുമല പുണ്യാളാ‍... ഇത്രേം ടൈം പാസ് ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല! എന്ത് രസാ കണ്ടിരിക്കാൻ!


പക്ഷെ മനുഷ്യന്റെ കയ്യിലിരിപ്പ് കണ്ടപ്പൊ ദൈവത്തിനു ഒരു കാര്യം കൂടി തോന്നി... ഒരു സ്വർഗ്ഗവും നരകവും ഉണ്ടാക്കിയേക്കാം.. ഇല്ലെങ്കിൽ ലെവനെ ഒന്നും കൊണ്ട് ഇടാൻ ഒരു ഇടം ഇല്ലാണ്ടാവും! 


പക്ഷെ പതുക്കെ പതുക്കെ കളി മാറി... വെറുതെ ഒരു നേരം പോക്കിന് ചെയ്തത് ഇപ്പൊ തനിക്ക് തന്നെ വിനയാകുവാണൊ...:-/ ഇവന്മാരുടെ ശല്യം കൊണ്ട് ഇപ്പൊ ബാക്കി ഒരു കാര്യം ശ്രദ്ധിക്കാൻ പറ്റണില്ല...! സ്രിഷ്ടിച്ചതബദ്ധമായ....!
ഒരു പാവം ദൈവത്തിന്റെ ദുരിതങ്ങൾ തുടരുകയാണ്.....

17 comments:

what an idea....eni melaal daivam eeee paniku pokilla..chechi..rasamundto.

thanks...pakshe chechi allaatto chetta..:)

odraaaaaaaaaaaaaaaa kalichu kalichu daivathodum kali thudangiyo?he heeheh

sammadichu mone ithokke engine alojichu koottanu..oru kottakku budhiyaa thalel..kalla chekkan

അന്ന് ദൈവം പോലും വിചാരിച്ചില്ല ഇതു പൊല സാത്താന്‍ ഉണ്ടംപൊരി ഉടെ രൂപത്തിലും ബ്ലോഗ് ഉണ്ടാകും എന്ന്???

ഹഹ...ഓഡ്രാ‍ാ കൂ‍തറേ..കണ്ണാപ്പീ...!

ആഹാ ഉണ്ടൂന്റ്റെ ബ്ലൊഗ് നുമ്മ കണ്ടിട്ടുണ്ട് റ്റാ...:)) നല്ല എഴുത്താട്ടാ :)

സംഭവം നന്നായിട്ടുണ്ട്ട്ടോ .......രസോണ്ട് വായിക്കാന്‍

ഇതൊക്കെ ദൈവം മുന്‍കൂട്ടി കണ്ടില്ലലോ ദൈവമെ...

അങ്ങനെ ഒടുവില്‍ ദൈവം ഒരബദ്ധം കൂടെ ചെയ്തു ;ഉണ്ടംപോരിയെ സൃഷ്ടിച്ചു ...

ഈ ദൈവം ഇന്നെങ്ങാനും ആണ് ഉണ്ടായിരുന്നതെങ്കില്‍ ബോറടിക്കില്ലയിരുന്നു എന്തോരം റിയാലിറ്റി ഷോകള്‍ ഉണ്ടിപ്പോ ഇതൊക്കെ കണ്ടിരിക്കാംആയിരുന്നു... അപ്പൊ ആ ദൈവത്തിനു തോന്നിയ ഒരബധമാകും ഈ ബ്ലോഗ്ഗറും അല്ലെ... രസികന്‍ എഴുത്ത് ..ആശംസകള്‍..

അങ്ങനല്ലാട്ടാ.. ദൈവത്തിന്റെ ദുരിതം മനസ്സിലാക്കിയ ഒരു സ്രിഷ്ടി എങ്കിലും ഉണ്ടായല്ലോ.. എന്ന് തോന്നണുണ്ടാവും ദൈവത്തിന്..!

ദൈവത്തെപ്പോലെ വേറേ ആർക്കെങ്കിലും ബോറടിച്ചിട്ടുണ്ടാവ്വോ ?

പണ്ടൊക്കെ ദൈവത്തിന്‍റെ ബ്ലോഗില്‍ മോഡറേഷന്‍ ഉണ്ടായിരുന്നു.
അത് ഡിഫോള്‍ട്ട് ആയിരുന്നു.
ഇപ്പോ ഏതനോണിയ്ക്കും കയറി നിരങ്ങാം,
ആരൂല്ലല്ലോ ചോദിയ്ക്കാന്‍...

പോസ്റ്റിട്ട് മടുത്ത ദൈവത്തിനിനി എന്ത് മോഡറേഷൻ! ക്ഷമ ഉള്ളത് കൊണ്ട് പിടിച്ച് നിന്ന് പോണു കക്ഷി.. ഞാൻ എങ്ങാൻ ആരുന്ന് പുള്ളീടെ സ്ഥാനത്തെങ്കിൽ പണ്ടേ ബ്ലോഗും പൂട്ടി അക്കൌണ്ടും ഡെലീറ്റ് ചെയ്ത് പോയേനെ...!

അതാണ്‌ പൊരീ, ദൈവവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം.
ഒരു ബ്ലോഗ്‌ ഉണ്ടായിരുന്നെങ്കില്‍..........(ജയന്‍ സ്റ്റൈല്‍)
എന്നിപ്പോള്‍ ദൈവവും വിചാരിക്കുന്നുണ്ടാവും.

Post a Comment